മുംബൈ ടീമിൽ അവസരങ്ങൾ കുറവ്; ഗോവയിൽ കളിക്കാൻ അർജുന്‍ തെൻഡുൽക്കർ

CRICKET-SRI-IND-TENDULKAR
അർജുൻ തെൻഡുൽക്കർ. Photo: Ishara S. KODIKARA / AFP
SHARE

ന്യൂഡൽഹി ∙ കൂടുതൽ അവസരങ്ങൾ തേടി ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ മുംബൈ ടീം വിട്ടു ഗോവയിലേക്കു ചേക്കേറുന്നു. അടുത്ത ആഭ്യന്തര സീസൺ മുതൽ അർജുൻ ഗോവ ടീമിൽ കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. ഇക്കാര്യം ആവശ്യപ്പെട്ട് അർജുൻ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നൽകി.

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിൽ കഴിഞ്ഞ സീസണിൽ ഹരിയാന, പുതുച്ചേരി ടീമുകൾക്കെതിരെ 2 മത്സരം മാത്രമാണ് ഇരുപത്തിരണ്ടുകാരനായ ഇടംകൈ പേസർക്കു ലഭിച്ചത്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ മുഹമ്മദ് അസസുദ്ദീനും 2018 സീസണിൽ ഗോവയ്ക്കായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈ ഇന്ത്യൻസിലാണു അർജുൻ തുടരുന്നത്. പക്ഷേ ഇതുവരെ അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിച്ചിട്ടില്ല.

English Summary: Arjun Tendulkar looking to move from Mumbai to Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}