കൊച്ചുസഹോദരൻ പോയി ക്രിക്കറ്റ് കളിക്ക്: പന്തിന് ഉർവശിയുടെ മറുപടി; ഇൻസ്റ്റഗ്രാം സ്റ്റോറി ‘കാണാനില്ല’

urvashi-pant-afp-1248
ഉര്‍വശി റുട്ടേല. Photo: FB@urvashirautela, ഋഷഭ് പന്ത്. Photo: Lindsey Parnaby/ AFP
SHARE

മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി ബോളിവുഡ് നടി ഉർവശി റുട്ടേല. വാർത്തകളിൽ ഇടം പിടിക്കാനായി ആളുകൾ നുണ പറയുന്നതു കാണുമ്പോൾ തമാശ തോന്നുന്നുവെന്നാണ് ഋഷഭ് പന്ത് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. ഹോട്ടൽ ലോബിയിൽ ‘മിസ്റ്റർ ആര്‍പി’ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്ന് ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോഴായിരുന്നു പന്തിന്റെ പ്രതികരണം.

കൊച്ചു സഹോദരൻ, ക്രിക്കറ്റ് കളിച്ചാൽ മതിയെന്നു പിന്നാലെ ഉർവശി ഫെയ്സ്ബുക്കിൽ കുറിച്ചു. പിള്ളേരോടു കളിച്ചു നിൽക്കാൻ സമയമില്ലെന്നും ഉർവശി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ഉർവശിയുടെ ആരോപണങ്ങൾ തള്ളിയുള്ള ഋഷഭ് പന്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി കുറച്ചു സമയങ്ങൾക്കകം തന്നെ സമൂഹമാധ്യമത്തിൽനിന്ന് അപ്രത്യക്ഷമായിരുന്നു. പക്ഷേ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ആരാധകർ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

ഉർവശി റുട്ടേലയും ഋഷഭ് പന്തും ഡേറ്റിങ്ങിലായിരുന്നെന്നു 2018ൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തെറ്റിയെന്നും വാട്സാപിൽ രണ്ടു പേരും ബ്ലോക്ക് ചെയ്തതായും വാര്‍ത്തകൾ വന്നു. ഒരാൾ തന്നെ ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം കാത്തിരുന്നെന്ന് ഉർവശി റുട്ടേല ഒരു അഭിമുഖത്തിൽ പറഞ്ഞതാണു പുതിയ പ്രശ്നങ്ങളുടെ തുടക്കം. ഋഷഭ് പന്തിന്റെ പേരു പറയാതെയായിരുന്നു ഉർവശിയുടെ പരാ‍മര്‍ശം. ‘മിസ്റ്റർ ആർപി’ എന്നാണ് നടി ഇയാളെ വിശേഷിപ്പിച്ചത്.

നടിയുടെ വാക്കുകൾ‌ പുറത്തുവന്നതിനു പിന്നാലെ ഋഷഭ് പന്ത് സമൂഹമാധ്യമത്തിൽ പ്രതികരിച്ചതോടെ താരത്തെക്കുറിച്ചു തന്നെയാണ് നടി പറഞ്ഞതെന്ന് ആരാധകരും ഉറപ്പിച്ചു. ഋഷഭ് പന്ത് ഇപ്പോൾ ട്വിറ്ററിലും ട്രെന്റിങ് വിഷയമാണ്. ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള തയാറെടുപ്പിലാണ് 24 വയസ്സുകാരൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇപ്പോൾ. ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ പോരാട്ടം.

English Summary: Chotu bhaiyaa should play bat ball: Urvashi Rautela critically hits back at Pant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}