‘മിസ്റ്റർ ആർപി’ മണിക്കൂറുകളോളം കാത്തിരുന്നെന്ന് ബോളിവുഡ് നടി; നുണ പറയുന്നതിന് പരിധിയുണ്ടെന്ന് പന്ത്

urvashi-pant-afp
ഉർവശി റുട്ടേല, Photo: FB@urvashirautela, ഋഷഭ് പന്ത്. Photo: CHANDAN KHANNA / AFP
SHARE

മുംബൈ∙ ബോളിവുഡ് നടി ഉർവശി റുട്ടേലയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഉർവശി റുട്ടേല ഋഷഭ് പന്തിന്റെ പേരു പറയാതെ നടത്തിയ പരാമർശങ്ങളാണു താരത്തെ ചൊടിപ്പിച്ചത്. ഋഷഭ് പന്തിന്റെ പേര് നടി പറഞ്ഞില്ലെങ്കിലും ‘ മിസ്റ്റർ ആർപി’ എന്നാണു താരം വിശേഷിപ്പിച്ചത്. ഹോട്ടൽ ലോബിയിൽ ഒരാൾ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്നും അയാളോട് ഒടുവിൽ സംസാരിച്ചെന്നും നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഋഷഭ് പന്തിനെ ഉദ്ദേശിച്ചാണെന്നാണു റിപ്പോർട്ടുകൾ.

നടിയുടെ വാക്കുകൾ വൈറലായതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പ്രതികരണവുമായി ഋഷഭ് പന്തും രംഗത്തെത്തി. ‘‘ വാർത്തകളിൽ ഇടം പിടിക്കാനായി ആളുകൾ നുണ പറയുന്നതു കാണുമ്പോൾ തമാശ തോന്നുന്നു. കേവലം പ്രശസ്തിക്കു വേണ്ടി മാത്രമുള്ളതാണിത്. പേരിനും പ്രശസ്തിക്കും വേണ്ടി ആളുകൾ ദാഹിക്കുന്നതു കാണുന്നതിൽ സങ്കടമുണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ’’– ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പന്ത് കുറിച്ചു.

merapichachorhoBehen, jhutkibhilimithotihai എന്നീ ഹാഷ്ടാഗുകളും പന്തിന്റെ സ്റ്റാറ്റസിലുണ്ട്. എന്നെ ഒറ്റയ്ക്കു വിടൂ സഹോദരി, നുണ പറയുന്നതിനു പരിധിയുണ്ട് എന്നാണ് ഇതിന്റെ അർഥം. മണിക്കൂറുകളോളം മിസ്റ്റർ ആർപി തനിക്കായി കാത്തുനിന്നെങ്കിലും തിരക്കു കാരണം അതു സാധിച്ചില്ലെന്നും പിന്നീടു മുംബൈയിൽ വച്ചു കാണാൻ തീരുമാനിച്ചെന്നുമാണ് ഉർവശി പ്രതികരിച്ചത്. സംഭവം വാർത്തയായതോടെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി നടി വീണ്ടും രംഗത്തെത്തി.

English Summary: Its funny how people lie in interviews just for some meagre popularity: Rishabh Pant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}