എം.എസ്. ധോണി ദക്ഷിണാഫ്രിക്കയിൽ ട്വന്റി20 കളിക്കുമോ? ഉത്തരം നൽകി ബിസിസിഐ

ms-dhoni-twitter
എം.എസ്. ധോണി. Photo: FB@CSK
SHARE

ദുബായ്∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐപിഎൽ മാതൃകയില്‍ ട്വന്റി20 മത്സരങ്ങൾ ആരംഭിക്കാനിരിക്കുകയാണ്. യുഎഇയിലും ദക്ഷിണാഫ്രിക്കയിലും പുതിയ ടൂര്‍ണമെന്റുകൾ അടുത്തു തന്നെ തുടങ്ങും. രാജ്യാന്തര ക്രിക്കറ്റിൽനിന്നു ‘അവധി’യെടുത്ത് പണമൊഴുകുന്ന ലീഗുകളിൽ പങ്കെടുക്കാനൊരുങ്ങുകയാണു താരങ്ങൾ. സൂപ്പർ താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകൾ തമ്മിലുള്ള മത്സരവും തുടരുകയാണ്.

ഇന്ത്യൻ താരങ്ങളിൽ ആരൊക്കെ ഇത്തരം ലീഗുകളുടെ ഭാഗമാകുമെന്നാണു ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ പോലെ ഇന്ത്യ‌ൻ ടീമിൽ കളിക്കുന്ന താരങ്ങൾക്കും ബിസിസിഐയുമായി കരാറുള്ള മറ്റു താരങ്ങൾക്കും ട്വന്റി20 ലീഗുകളിൽ കളിക്കാനാകില്ല. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്കും വിദേശ ലീഗുകളിൽ കളിക്കാനാകില്ല. ഇന്ത്യൻ താരങ്ങൾക്കു വിരമിക്കൽ പ്രഖ്യാപിച്ചാൽ മാത്രമേ വിദേശത്തു കളിക്കാൻ സാധിക്കൂ.

ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി വിദേശ ലീഗുകളിൽ കളിക്കുമോയെന്നതാണു മറ്റൊരു ചോദ്യം. ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിങ്സ് ദക്ഷിണാഫ്രിക്കൻ ലീഗിലും ടീമിനെ ഇറക്കുന്നുണ്ട്. എന്നാൽ ഈ ടീമിൽ ധോണി കളിക്കില്ലെന്നാണു പുറത്തുവരുന്ന വിവരം. ടീമിന്റെ മെന്ററായി ധോണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ധോണിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം തള്ളുകയാണു ബിസിസിഐ.

ധോണി വിരമിച്ചെങ്കിലും ഐപിഎല്ലിനു പുറത്തു ധോണിക്കു കളിക്കാൻ സാധിക്കില്ലെന്നു പേരു വെളിപ്പെടുത്താത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും വിരമിച്ചാൽ മാത്രമേ ധോണിയെ വിദേശ ലീഗുകളില്‍ കളിക്കാൻ അനുവദിക്കൂവെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിദേശ ലീഗുകളിൽ കളിക്കാൻ ഏതെങ്കിലും താരത്തിന് താൽപര്യമുണ്ടെങ്കിൽ ബിസിസിഐയുമായുള്ള എല്ലാ ബന്ധവും അദ്ദേഹത്തിനു ഉപേക്ഷിക്കേണ്ടിവരുമെന്നും ഉദ്യോഗസ്ഥൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

English Summary: MS Dhoni can play in overseas leagues like CSA T20: BCCI official reveals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA