2.15 കോടി രൂപ വില, ആഡംബര കാർ സ്വന്തമാക്കി സൂര്യകുമാർ യാദവ്

surya-car-1248
പുതിയ കാറിനു സമീപം നിൽക്കുന്ന സൂര്യകുമാർ യാദവ്. Photo: Instagram@autohangar
SHARE

മുംബൈ∙ മെഴ്സിഡീസ് ബെൻസ് എസ്‍യുവി ജിഎൽഎസ് എഎംജി 63 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ഏഷ്യ കപ്പിനു മുന്നോടിയായാണ് 2.15 കോടി രൂപ വിലയുള്ള ആഡംബരകാർ സൂര്യ വാങ്ങിയത്. കാറുകളോടുള്ള സൂര്യകുമാർ യാദവിന്റെ പ്രിയം പ്രശസ്തമാണ്. ഈ മാസം ആദ്യം താരം 3.64 കോടി രൂപ വിലയുള്ള പോർഷെ ടർബോ 911 കാർ വാങ്ങിയിരുന്നു.

ബെൻസ് എസ്‍യുവി ജിഎൽഎസ് എഎംജി 63 ഇന്ത്യയിൽ വിൽപനയ്ക്കു ലഭ്യമല്ല. കാർ ഡീലർമാരായ ഓട്ടോ ഹാങ്ങർ സൂര്യകുമാർ യാദവിന് ആശംസ അറിയിച്ചു രംഗത്തെത്തി. ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പമാണ് സൂര്യകുമാർ പുതിയ കാറിനെ വരവേറ്റത്. ഡീലർമാർ താരത്തിന്റെ പോസ്റ്ററുകളും മറ്റും തയാറാക്കി കാർ കൈമാറ്റം ആഘോഷമാക്കി.

English Summary: Suryakumar Yadav buys luxurious Mercedes-Benz SUV worth INR 2.15 crore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}