ADVERTISEMENT

മുംബൈ∙ ഏകദിന പരമ്പരയ്ക്കായി സിംബാബ്‍വെയിൽ പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും സിംബാബ്‍വെയ്ക്കെതിരായ മൂന്നു മത്സരങ്ങള്‍ നിർണായകമാണ്. ഋഷഭ് പന്ത് ടീമിലില്ലാത്തതിനാൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണു വിക്കറ്റ് കീപ്പർമാർ. വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു സാംസണായിരിക്കും സിംബാബ്‍വെയിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് കീപ്പറെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യന്‍ ബോളറായ മനീന്ദർ സിങ്. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി കളിക്കുന്നതു കാണാനാണു തനിക്കു താൽപര്യമെന്ന് മനീന്ദർ പറഞ്ഞു. ഇഷാനും മുകളിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനു സ്ഥാനമുണ്ടെന്നും മനീന്ദർ സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘‘സഞ്ജുവിനും ഇഷാനും ഇടയിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടു പേരും മികച്ച താരങ്ങളാണ്. പരിശീലകനും ക്യാപ്റ്റൻ രാഹുലിനും ഇത് അത്ര എളുപ്പമുള്ള കാര്യമാകില്ല. എങ്കിലും സഞ്ജു സാംസണാണു വിക്കറ്റ് കീപ്പറായി ഞാൻ പരിഗണിക്കുന്ന താരം– മനീന്ദർ സിങ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരെയായിരുന്നു സഞ്ജു ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. 

2015ൽ സിംബാബ്‌‍വെയിൽ ട്വന്റി20യിൽ ആദ്യ മത്സരം കളിച്ച് ആറു വർഷങ്ങൾക്കു ശേഷമാണു താരത്തിന് ഏകദിന ടീമിൽ ഇടം കിട്ടുന്നത്. ഓഗസ്റ്റ് 18ന് ഹരാരെയിലാണ് സിംബാബ്‍വെയ്ക്കെതിരായ ആദ്യ ഏകദിനം. 20, 22 തീയതികളിലാണു മറ്റു മത്സരങ്ങൾ.

English Summary: Former Indian spinner backs Sanju Samson for wicketkeeping duties over Ishan Kishan during Zimbabwe ODIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com