ADVERTISEMENT

ഇസ്‍ലാമബാദ്∙ ഇന്ത്യയ്ക്കെതിരെ കളിക്കാനെത്തിയപ്പോൾ സച്ചിൻ തെൻഡുൽ‌ക്കറെക്കുറിച്ച് കാര്യമായൊന്നും തനിക്ക് അറിയില്ലായിരുന്നെന്ന് പാക്കിസ്ഥാന്റെ മുൻ പേസർ ശുഐബ് അക്തർ. സച്ചിന്റെ ഔന്നത്യത്തെക്കുറിച്ചോ, കഴിവിനെക്കുറിച്ചോ ഒന്നും തനിക്ക് അറിയില്ലായിരുന്നെന്ന് അക്തർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പാക്കിസ്ഥാന്‍ ടീമിലെ സഹതാരമായിരുന്ന സഖ്‍ലെയ്ന്‍ മുഷ്താഖാണ് സച്ചിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പറഞ്ഞുതന്നതെന്നും അക്തർ പറഞ്ഞു.

‘‘സച്ചിൻ തെൻഡുൽക്കറെക്കുറിച്ച് എന്നോടു പറഞ്ഞത് സഖ്‍ലെയ്ൻ മുഷ്താഖാണ്. എനിക്ക് സച്ചിനെ അറിയില്ലായിരുന്നു. എന്റെ സ്വന്തം ലോകത്തായിരുന്നു ഞാൻ. ഞാൻ എന്തു ചെയ്യുകയാണെന്നും ബാറ്റർ എന്താണു ചിന്തിക്കുന്നത് എന്നതും മാത്രമായിരുന്നു എനിക്ക് ആകെ അറിയാവുന്ന കാര്യം. അതിവേഗം പന്തെറിയുക, രാജ്യത്തിനായി വിജയം നേടുക എന്നതു മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. മത്സരങ്ങൾ വിജയിപ്പിക്കാതെ നിങ്ങൾക്കൊരു നല്ല താരമാകാൻ സാധിക്കില്ല. ഞങ്ങള്‍ പാക്കിസ്ഥാനു വേണ്ടി മത്സരങ്ങൾ ജയിപ്പിച്ചു’’– അക്തർ വ്യക്തമാക്കി.

ഒരു കാലത്ത് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു അക്തറും സച്ചിനും തമ്മിലുള്ള പോരാട്ടം. വീറും വാശിയും കൂടുമ്പോഴും പരസ്പര ബഹുമാനം നിലനിർത്തിയായിരുന്നു ഗ്രൗണ്ടിൽ സച്ചിനും അക്തറും കളിച്ചിരുന്നത്. 1997ൽ ക്രിക്കറ്റിൽ അരങ്ങേറിയ അക്തർ 2011ലാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്. ഓസ്ട്രേലിയയിൽ കാലിലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ അക്തർ ഇപ്പോൾ വിശ്രമത്തിലാണ്.

English Summary: I Didn’t Know About Sachin Tendulkar, Was Lost In My Own World – Shoaib Akhtar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com