ബിസിസിഐ മുന്‍ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

amitabh-choudhary-ani
അമിതാഭ് ചൗധരി ( ചിത്രം∙ twitter.com/ANI)
SHARE

റാഞ്ചി ∙ ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതി (ബിസിസിഐ) മുൻ സെക്രട്ടറിയും ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ അമിതാഭ് ചൗധരി (62) ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ അന്തരിച്ചു. റാഞ്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനും രാജ്യാന്തര മത്സരങ്ങളും ഐപിഎൽ കളികളും ഇവിടേക്ക് എത്തിക്കാനും മുഖ്യപങ്കു വഹിച്ചത് അമിതാഭ് ചൗധരിയുടെ ഇടപെടലുകളായിരുന്നു.

മുൻ ഇന്ത്യൻ ക്യപ്റ്റൻ സൗരവ് ഗാംഗുലിയും കോച്ച് ഗ്രെഗ് ചാപ്പലും തമ്മിൽ ഉരസലുണ്ടായ ഇന്ത്യ – സിംബാബ്‌വെ (2005) പര്യടനത്തിൽ ടീം മാനേജർ ചൗധരിയായിരുന്നു. റിട്ടയേഡ് ഐപിഎസ് ഓഫിസറായിരുന്ന ചൗധരി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിരുന്നു.

English Summary: Former BCCI acting secretary Amitabh Choudhary passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}