രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ് അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയന്‍

kevin
കെവിന്‍ ഒബ്രിയന്‍
SHARE

ഡബ്ലിന്‍∙ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന്റെ ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 2006ല്‍ അയര്‍ലന്‍ഡ് ടീമിനായി അരങ്ങേറ്റം കുറിച്ച താരം നീണ്ട 16 വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിടപറയുന്നത്.

2021 ല്‍ യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി അയര്‍ലന്‍ഡിനായി കളിച്ചത്. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ്. 2007 ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ ചരിത്രത്തില്‍ ഇടംപിടിച്ച മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ അയര്‍ലന്‍ഡ് ടീമിലും കെവിന്‍ ഉണ്ടായിരുന്നു. പിന്നാലെ 2011 ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 328 റണ്‍സ് പിന്തുടർന്ന് അയര്‍ലന്‍ഡ് ചരിത്രമെഴുതിയ മത്സരത്തില്‍ 63 പന്തില്‍ നിന്ന് 113 റണ്‍സുമായി വിജയത്തിന് ചുക്കാന്‍ പിടിച്ചതും കെവിനായിരുന്നു. 

English Summary: Ireland All-Rounder Kevin O'Brien Announces Retirement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}