‘സെഞ്ചറി നേടുക മാത്രമല്ല, ഫോം വീണ്ടെടുക്കാനും ഏഷ്യകപ്പിലൂടെ കോലിക്ക് സാധിക്കും’

sourav-ganguly-virat-kohli-1248
സൗരവ് ഗാംഗുലി (ഇടത്), വിരാട് കോലി (വലത്)
SHARE

കൊല്‍ക്കത്ത∙ ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ വിരാട് കോലി ഫോം വീണ്ടെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഗാംഗുലി ഇങ്ങനെ പറഞ്ഞത്‌.

‘‘കോലി നന്നായി പരിശീലനം നടത്തട്ടെ. ധാരാളം റൺസ് അടിച്ചുകൂട്ടിയ ഇന്ത്യയുടെ വലിയ താരങ്ങളിലൊരാളാണ് കോലി. അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. സെഞ്ചറി നേടുന്നതിലുപരി ഫോം വീണ്ടെടുക്കാനാകും ഏഷ്യ കപ്പിലൂടെ കോലി ശ്രമിക്കുക’’ -ഗാംഗുലി പറഞ്ഞു.

മികച്ച പ്രകടനം പുറത്തെടുക്കാൻ കുറച്ചുനാളുകളായി കോലിക്ക് സാധിക്കുന്നില്ല. സിംബാബ്‌വെക്കെതിരെ  ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന ഏകദിന മത്സരങ്ങളിലും കോലി കളിക്കുന്നില്ല. ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. 

English Summary: Koli Will Find His Form In Asia Cup: Sourav Ganguly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA