ADVERTISEMENT

ലാഹോർ∙ ഏകദിനവും ടെസ്റ്റ് ക്രിക്കറ്റും മാത്രമല്ല രാജ്യാന്തര ക്രിക്കറ്റുകളും താരങ്ങൾ ഉപേക്ഷിക്കുമെന്ന് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ഭട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ െബൻ സ്റ്റോക്സ് ഏകദിന മത്സരങ്ങളിൾ നിന്ന് വിരമിച്ചതോടെയാണ് ഏകദിന, ടെസ്റ്റ് മത്സരങ്ങളുടെ ഭാവി സംബന്ധിച്ച ചർച്ച ചൂടുപിടിച്ചത്. ഏകദിന മത്സരങ്ങൾ നിർണായക ഘട്ടത്തിലാണെന്നും അഭിപ്രായം ഉയർന്നു. ഇതിനിടെയാണ് സൽമാൻ ഭട്ടും രംഗത്തെത്തിയത്. 

‘‘ടെസ്റ്റുകളും ഏകദിന മത്സരങ്ങളും നിലനിൽക്കാനായി പ്രാർഥിക്കുകയാണ്. ഒരു വർഷം എത്ര ലീഗ് മത്സരങ്ങൾ നടത്താമെന്നും ആർക്കാണ് നടത്താൻ സാധിക്കുന്നതെന്നും ഐസിസി തീരുമാനിക്കണം. ലീഗ് മത്സരങ്ങൾ വർധിക്കുമ്പോൾ കളിക്കാർക്ക് ഏകദിനത്തോടും ടെസ്റ്റിനോടും താൽപര്യമുണ്ടാകില്ല. ലീഗ് മത്സരങ്ങൾ വന്നതോടെ ഏകദിന മത്സരങ്ങളുടെ എണ്ണം കുറഞ്ഞു. ട്വന്റി 20 താരങ്ങളുടെ എണ്ണം വർധിച്ചു. ട്വന്റി 20 മത്സരങ്ങളോടും പോലും താൽപര്യം നഷ്ടപ്പെട്ട് ഇപ്പോൾ പത്ത് ഓവർ മാത്രമുള്ള ടി 10 മത്സരങ്ങളിലേക്ക് ചേക്കേറുകയാണ്. ഇത് ക്രിക്കറ്റിന്റെ നിലവാരം ഇല്ലാതാക്കും. സമീപ ഭാവിയിൽ തന്നെ കളിക്കാർ ടെസ്റ്റ്, ഏകദിനം, രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നത് നിർത്തും’’.– സൽമാർ ഭട്ട് പറഞ്ഞു. 

 

English Summary: Salman Butt on future of  ODIs and Test cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com