യുസ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും വേർപിരിയുന്നോ? വ്യാജവാർ‌ത്തയെന്ന് എഎന്‍ഐ

chahal-dhanashree-1248
ചെഹലും ധനശ്രീയും. Photo: FB@DhanashreeVerma
SHARE

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും വേർപിരിയുകയാണെന്ന വ്യാജവാർത്ത ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. വാർത്താ ഏജൻസിയായ എഎൻഐയുടെ വ്യാജ ട്വിറ്റർ ഹാൻഡിലുകളില്‍നിന്നാണ് ഇത്തരമൊരു വിവരം ട്വിറ്ററിലെത്തിയത്. എന്നാൽ ഇങ്ങനെയൊരു വാര്‍ത്ത നൽകിയിട്ടില്ലെന്ന് എഎൻഐ പിന്നീടു പ്രതികരിച്ചു.

മൂന്നു വ്യാജ അക്കൗണ്ടുകളാണ് ഇതിനു പിന്നിലെന്നും എഎൻഐ സ്ക്രീൻ ഷോട്ട് സഹിതം ട്വീറ്റ് ചെയ്തു. എഎൻഐ ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടിട്ടില്ലെന്നും വാർത്താ ഏജന്‍സി അറിയിച്ചു. പഞ്ചാബ് കോടതിയിൽ താരദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നായിരുന്നു വ്യാജവാര്‍ത്ത.

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ചെഹലിന്റെ പേര് ഭാര്യ ധനശ്രീ നീക്കിയതിനു പിന്നാലെയാണ് ഇത്തരമൊരു റിപ്പോർട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ‘ന്യൂ ലൈഫ് ലോഡിങ്’ എന്ന ചെഹലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും ആരാധകർക്കിടയിൽ വലിയ ചർച്ചയായി.

English Summary: Fake account of ANI flashed the news that cricketer Yuzvendra Chahal and YouTuber Dhanashree Verma filed for divorce in Punjab Court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}