ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത 5 വർഷത്തെ മത്സര കലണ്ടറിൽ‌ ടെസ്റ്റിനെയും ഏകദിനത്തെയും കടത്തിവെട്ടി ട്വന്റി20. 2023 മേയ് മുതൽ 2027 ഏപ്രിൽ വരെയുള്ള കാലയളവിൽ 141 രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യൻ പുരുഷ ടീം കളിക്കുന്നത്. അതിൽ 61 മത്സരങ്ങളും ട്വന്റി20യാണ്. 38 ടെസ്റ്റു മത്സരങ്ങളും 42 ഏകദിനങ്ങളുമാണ് കലണ്ടറിലുള്ളത്.

ഐസിസി ടൂർണമെന്റുകൾക്കു പുറമേയാണിത്. അടുത്ത 5 വർഷത്തിലും പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റ പരമ്പരയും കളിക്കില്ല. അടുത്തവർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിന് മുൻപായി ഇന്ത്യൻ ടീം 27 ഏകദിന മത്സരങ്ങൾ കളിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങൾ നാലിൽ നിന്ന് അഞ്ചാക്കി ഉയർത്തിയിട്ടുണ്ട്.

English Summary: India to play 38 Tests, 42 ODIs, 61 T20Is in next FTP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com