ഏഷ്യാ കപ്പ് യോഗ്യത: യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, കാഞ്ഞങ്ങാട് സ്വദേശിയും കളിക്കും

rizwan-uae-1248
റിസ്‍വാൻ. Photo: FB@KannurLifestyle
SHARE

ദുബായ് ∙ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരം കളിക്കുന്ന യുഎഇ ടീമിനെ മലയാളി താരം സി.പി.റിസ്‍വാൻ നയിക്കും. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ അലിഷാൻ ഷറഫുവും ടീമിലുണ്ട്. ഒമാനിൽ നാളെ ആരംഭിക്കുന്ന യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള 17 അംഗ ടീമിനെയാണ് യുഎഇ പ്രഖ്യാപിച്ചത്.

തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019ൽ മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ  ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടം നേടിയത്. കഴിഞ്ഞവർഷം അയർലൻഡിനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ റിസ്‌വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

English Summary: Keralite to lead UAE cricket team for Asia Cup qualifier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}