അക്കാര്യം അവസാനിപ്പിക്കണം: വിവാഹ മോചന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ചെഹൽ

യുസ്‍വേന്ദ്ര ചെഹൽ, ധനശ്രീ. Photo: FB@YuzvendraChahal
യുസ്‍വേന്ദ്ര ചെഹൽ, ധനശ്രീ. Photo: FB@YuzvendraChahal
SHARE

മുംബൈ∙ വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ലെഗ് സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുന്നതായി ചെഹല്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രതികരിച്ചു. ദയവു ചെയ്ത് അത് അവസാനിപ്പിക്കണം, എല്ലാവരിലേക്കും സ്നേഹവും പ്രകാശവുമെത്തിക്കൂ– ചെഹൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020 ഡിസംബറിലാണ് ചെഹലും ധനശ്രീ വർമയും വിവാഹിതരായത്. സമൂഹമാധ്യമത്തിൽ ഇരുവർക്കും ഏറെ ആരാധകരുണ്ട്. ചെഹലും ധനശ്രീയും ഒരുമിച്ച് അവതരിപ്പിക്കുന്ന നൃത്ത വി‍ഡിയോകളും വൈറലാകാറുണ്ട്. അതിനിടെയാണ് ചെഹലും ധനശ്രീയും വേർപിരിയുകയാണെന്ന വാർത്തകൾ പരന്നത്. ധനശ്രീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ചെഹലിന്റെ പേര് നീക്കം ചെയ്തതാണ് അഭ്യൂഹങ്ങളുടെ തുടക്കം.

പിന്നാലെ ‘ന്യൂലൈഫ് ലോഡിങ്’ എന്ന് ചെഹൽ ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തു. ഇതോടെ ഇരുവരും പിരിയുകയാണെന്നും പഞ്ചാബ് കോടതിയിൽ വിവാഹ മോചനത്തിനു ഹര്‍ജി നൽകിയതായും സമൂഹമാധ്യമങ്ങളിൽ അപ്ഡേറ്റുകൾ വന്നു. ഈ സാഹചര്യത്തിലാണു വിഷയത്തിൽ നിലപാടു വ്യക്തമാക്കി ചെഹൽ തന്നെ രംഗത്തെത്തിയത്. യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിനായുള്ള തയാറെടുപ്പിലാണു ചെഹൽ.

English Summary: "Put An End To It": Cricketer Yuzvendra Chahal Clarifies After Divorce Rumours With Wife Dhanashree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}