സിക്സർ പറത്തി വിജയറൺ കുറിച്ച് സഞ്ജു (43*); ഇന്ത്യൻ ജയം 5 വിക്കറ്റിന്, പരമ്പര

സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ
സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ. Photo: Twitter@BCCI
SHARE

ഹരാരെ∙ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചു, രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയ്ക്ക് ആശ്വസിക്കാനുള്ളത് അതു മാത്രമാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. അടുത്ത മത്സരം തിങ്കളാഴ്ച നടക്കും.

സിംബാബ്‍വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 25.4 ഓവറിൽ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 167 റൺസെടുത്തത്. 39 പന്തിൽ നാല് സിക്സും മൂന്നും ഫോറും സഹിതം പുറത്താകാതെ 43 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. സിക്സർ പറത്തി സഞ്ജുവാണ് വിജയറൺ നേടിയത്. പ്ലെയർ ഓഫ് ദ് മാച്ചും സഞ്ജു തന്നെ.

ഓപ്പണർ ശിഖർ ധവാൻ (21 പന്തിൽ 33), ശുഭ്മാൻ ഗിൽ (34 പന്തിൽ 33), ദീപക് ഹൂഡ (36 പന്തിൽ 25) എന്നിവരും തിളങ്ങി. ഇടവേയ്ക്കുശേഷം ഓപ്പണറായി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റൻ കെ.എൽ.രാഹുലിന് (5 പന്തിൽ 1) ഫോം കണ്ടെത്താനായില്ല. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ രാഹുലിനെ ഇന്ത്യയ്ക്കു നഷ്ടമായി. രണ്ടാം വിക്കറ്റിൽ ധവാനും ഗില്ലും ചേർന്ന് 42 റൺസ് കൂട്ടിചേർത്തു.

പിന്നീട് ഗിൽ, ഇഷാൻ (13 പന്തിൽ), ധവാൻ എന്നിവരെ നഷ്ടപ്പെട്ടെങ്കിലും അഞ്ചാം വിക്കറ്റിൽ ഹൂഡയും സഞ്ജുവും ചേർന്ന് അതിവേഗം ഇന്ത്യയെ ലക്ഷ്യത്തിലേക്കു നയിച്ചു. 24–ാം ഓവറിലാണ് ഹൂഡയുടെ വിക്കറ്റ് നഷ്ടമായത്. അക്സർ പട്ടേൽ (7 പന്തിൽ 6*) പുറത്താകാതെ നിന്നു. സിംബാബ്‍വെയ്‌ക്കായി ലൂക്ക് ജോങ്‍വെ രണ്ടു വിക്കറ്റും തനാക ചിവാങ്ക, വിക്ടർ ന്യാചി, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സിംബാബ്‍വെയ്ക്കെതിരെ പന്തെറിയുന്ന ഷാർദൂൽ ഠാക്കൂർ. Photo: Twitter@BCCI
സിംബാബ്‍വെയ്ക്കെതിരെ പന്തെറിയുന്ന ഷാർദൂൽ ഠാക്കൂർ. Photo: Twitter@BCCI

∙ ചെറിയ ലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 38.1 ഓവറിൽ 161 ന് പുറത്തായി. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണു സിംബാബ്‍വെയുടെ ടോപ് സ്കോറർ. റിയാൻ ബുള്‍ 47 പന്തിൽ 39 റൺസെടുത്തു പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷാർദൂൽ ഠാക്കൂർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ‌, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ – ശിഖർ ധവാൻ, ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്സർ പട്ടേൽ, ഷാർ‌ദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

സിംബാബ്‍വെ– ഇന്നസെന്റ് കയ, ‍തകുഷ്‍വനാഷെ കൈറ്റാനോ, വെസ്‍ലി മാധവരെ, സീൻ വില്യംസ്, സിക്കന്ദർ റാസ, റെഗിസ് ചക്കബ്‍വ, റിയാൻ ബുൾ, ലൂക്ക് ജോങ്‍വെ, ബ്രാഡ് ഇവാൻസ്, വിക്ടർ ന്യാചി, തനാക ചിവാങ്ക.

English Summary: India vs Zimbabwe Second ODI Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA