ADVERTISEMENT

ചെന്നൈ ∙ ക്രിക്കറ്റ് ഗാലറികളുടെ കാതടപ്പിക്കുന്ന ആരവങ്ങൾക്കു തൽക്കാലം അവധി നൽകി മുരളി വിജയ് ഇനിയൽപം ഗോൾഫ് കളിക്കും. നന്ദനം കോസ്മോ ഗോൾഫ് കോഴ്സിൽ ആരംഭിച്ച ചെന്നൈ ഓപ്പൺ ഗോൾഫിന്റെ അമച്വർ വിഭാഗത്തിലാണ് വിജയ് മത്സരിക്കുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റർ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകൻ അനിരുദ്ധ ശ്രീകാന്തും വിജയ്ക്ക് ഒപ്പം മത്സരിക്കുന്നുണ്ട്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രഫഷനൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ) സംഘടിപ്പിക്കുന്ന ടൂർണമെന്റ് ചെന്നൈയി‍ൽ നടക്കുന്നത്. നിലവിലെ ചാംപ്യനായ ശ്രീലങ്കൻ താരം മിഥുൻ ‍പെരേര, ഇന്ത്യൻ താരങ്ങളായ കലിൻ ജോഷി,  അമൻ രാജ്, ഷമീം ഖാൻ തുടങ്ങി 126 താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

English Summary: Cricketer Murali Vijay, Krisnamachari Srikkanth's Son Among Three Amateurs In Chennai Open Golf

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com