ADVERTISEMENT

ദുബായ് ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെ കറക്കി വീഴ്ത്തി അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിലെത്തുന്ന ആദ്യ ടീമായി. സ്പിന്നർമാരായ മുജീബു‍ർ റഹ്മാനും റാഷിദ് ഖാനും 3 വിക്കറ്റ് വീതം നേടിയ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു അഫ്ഗാൻ വിജയം. സ്കോർ: ബംഗ്ലദേശ് 20 ഓവറിൽ 7ന് 127. അഫ്ഗാനിസ്ഥാൻ‌ 18.3 ഓവറിൽ 3ന് 131. 

128 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന്റെ ജയം പക്ഷേ അനായാസമായിരുന്നില്ല. ബംഗ്ലദേശ് ബോളർമാർ‌ പിടിമുറുക്കിയതോടെ ആദ്യ 13 ഓവറിൽ 62 റൺസ് മാത്രമാണ് നേടാനായത്. 

അവസാന 7 ഓവറിൽ 66 റൺസായിരുന്നു വിജയലക്ഷ്യം. എന്നാൽ അഞ്ചാമനായിറങ്ങിയ നജീബുല്ല സദ്രാന്റെ വെടിക്കെട്ട് അവരെ വിജയത്തിലെത്തിച്ചു. 17 പന്തിൽ പുറത്താകാതെ 43 റൺ‌സ് നേടിയ നജീബുല്ല 6 സിക്സറുകൾ പറത്തി. ഇബ്രാഹിം സദ്രാൻ (41 പന്തിൽ പുറത്താകാതെ 42) മികച്ച പിന്തുണ നൽകി.

ശ്രീലങ്കയ്ക്കെതിരായ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാൻ 8 വിക്കറ്റിന് വിജയിച്ചിരുന്നു.

English Summary: Bangladesh vs Afghanistan, 3rd Match, Group B - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com