‘ഹാർദിക് ടീമിൽ ഉണ്ടെങ്കിൽ 12 പേരുമായി കളിക്കുന്നതു പോലെ; ഞങ്ങൾക്ക് അന്ന് കാലിസ് ഉണ്ടായിരുന്നു’

hardik-pandya-crickter
ഹാർദിക് പാണ്ഡ്യ: ചിത്രം: ട്വിറ്റർ @hardikpandya7
SHARE

ജൊഹാനസ്ബർഗ്∙ പാക്കിസ്ഥാനെതിരെ ഇന്ത്യൻ വിജയത്തിലെ ‘നായകൻ’ 3 വിക്കറ്റും 33 റൺസുമെടുത്ത ഹാർദിക് പാണ്ഡ്യയെ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക് കാലിസിനോട് ഉപമിച്ച് മുൻ പാക്കിസ്ഥാൻ പരിശീലകനും മുൻ ക്രിക്കറ്റ് താരവുമായ മിക്കി ആർതർ. നാല് സീമർമാരിൽ ഒരാളായും ബാറ്റിങ് ടോപ് ഓർഡറിൽ ആദ്യ അഞ്ചിലും ഇടം പിടിക്കാൻ കഴിവുള്ള താരം ടീമിൽ ഉണ്ടാകുന്നത് അനുഗ്രഹമാണ്. അന്ന് ഞങ്ങൾക്ക് ജാക് കാലിസ് ഉണ്ടായിരുന്നു. നിങ്ങൾക്ക് ഹാർദിക് പാണ്ഡ്യയും. പാണ്ഡ്യ ടീമിൽ ഉണ്ടെങ്കിൽ ഇന്ത്യ 12 പേരുമായി കളിക്കുന്നതിനു തുല്യമാണെന്നും  മിക്കി ആർതർ പറഞ്ഞു. ഓസ്‌‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്കകാരനായ മിക്കി ആർതർ. 

‘‘ ഐപിഎലിലെ അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനു കിരീടം നേടിക്കൊടുത്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനം നാം എല്ലാവരും കണ്ടതാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മികവുറ്റതാണ്. ഓരോ നിമിഷവും പക്വതയാര്‍ജിക്കുകയും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന കളിക്കാരനാണ്  പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞു. സമ്മര്‍ദ്ദ ഘട്ടങ്ങളെ വളരെ മികച്ച രീതിയിലാണ് ഹാർദിക് പാണ്ഡ്യ അതിജീവിക്കുന്നത്’’– മിക്കി ആർതർ പറഞ്ഞു. 

English Summary: Mickey Arthur compares Hardik Pandya with Jacques Kallis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}