ലജ്ജ തോന്നുന്നു; പാണ്ഡ്യയെ പുകഴ്ത്തിയ ആമിറിനെതിരെ ‘സൈബർ ആക്രമണം’

mohammed-amir-pandya-1248
മുഹമ്മദ് ആമിർ, ഹാർദിക് പാണ്ഡ്യ. Photo: FB@MohammedAmir,HardikPandya
SHARE

ഇസ്‍ലാമബാദ്∙ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത പാക്കിസ്ഥാൻ മുന്‍ പേസർ മുഹമ്മദ് ആമിറിനെതിരെ പാക്ക് ആരാധകരുടെ സൈബർ ആക്രമണം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിര്‍ കളിയിലെ താരമായ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തിയത്. ‘വെൽ പ്ലേയ്ഡ് ബ്രദർ’ എന്നു മാത്രമാണ് ആമിർ‌ ട്വിറ്ററിൽ കുറിച്ചത്. മുൻപ് മത്സരത്തിനിടെ പരുക്കേറ്റു പുറത്തായതും ഇപ്പോഴത്തെ പ്രകടനവും ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രം ഹാർദിക് ട്വീറ്റ് ചെയ്തിരുന്നു. ഇതു റിട്വീറ്റ് ചെയ്തായിരുന്നു ആമിറിന്റെ പ്രതികരണം.

എന്നാൽ ഇതു രസിക്കാതിരുന്ന പാക്കിസ്ഥാൻ ആരാധകർ രൂക്ഷഭാഷയിലാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ‘നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു’വെന്ന് ചിലർ‌ സമൂഹമാധ്യമത്തിൽ കുറിച്ചു. ഐപിഎല്ലിൽ കളിക്കുന്നതിനു വേണ്ടിയാണ് ആമിർ ഇന്ത്യൻ താരങ്ങളെയും ക്രിക്കറ്റ് ബോർഡിനെയും പുകഴ്ത്തുന്നതെന്നും മറ്റൊരാൾ ആരോപിച്ചു. ആമിറിനെതിരെ കോഴ ആരോപണവും ചിലർ ഉയർത്തുന്നു.

ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യ– പാക്കിസ്ഥാൻ കളിയിലെ താരം. മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ പാണ്ഡ്യ 17 പന്തിൽ 33 റണ്‍സെടുത്തു ബാറ്റിങ്ങിലും തിളങ്ങി. അവസാന ഓവറിലെ നാലാം പന്തിൽ സിക്സ് അടിച്ചാണ് പാണ്ഡ്യ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

English Summary: Pakistan fans troll Mohammad Amir after his tweet praising Hardik Pandya post India's win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA