ഇന്ത്യ ജയിച്ചിരുന്നെങ്കിൽ പോലും ഞാൻ സന്തോഷിച്ചേനെ: വിങ്ങിപ്പൊട്ടി പാക്ക് ആരാധിക- വിഡിയോ

pakistan-fan-1248
ശ്രീലങ്കൻ ആരാധകരോടു സംസാരിക്കുന്ന യുവതി. Photo: Instagram@lovekhaani
SHARE

ദുബായ്∙ പാക്കിസ്ഥാനെതിരെ 23 റൺ‌സിന്റെ വിജയം സ്വന്തമാക്കിയാണ് ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്ക കപ്പുയർത്തിയത്. പാക്കിസ്ഥാന്‍ ആരാധകരുടെ നെഞ്ചു തകര്‍ക്കുന്നതായിരുന്നു ലങ്കയുടെ വിജയം. പാക്ക് ടീം തോറ്റപ്പോൾ പൊട്ടിക്കരയുന്ന പാക്ക് ആരാധികയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇൻസ്റ്റയിൽ‌ ‘Love Khaani’ എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും ആരാധികയാണ്.

പാക്കിസ്ഥാനു വിജയിക്കാൻ സാധിച്ചില്ലെങ്കിലും, ഇന്ത്യ ജയിച്ചിരുന്നെങ്കിൽ കൂടി സന്തോഷിച്ചേനെയെന്നാണ് ഇവരുടെ നിലപാട്. സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്നുള്ള യുവതിയുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പാക്കിസ്ഥാന്റെ തോൽവിയിൽ മനംനൊന്ത് കണ്ണു നിറഞ്ഞു നിൽക്കുകയാണെങ്കിലും ശ്രീലങ്കൻ ആരാധകരെ അഭിനന്ദിക്കാനും യുവതി മറന്നില്ല.

പാക്കിസ്ഥാനെ തകർ‌ത്ത് ഏഷ്യാകപ്പുമായി ശ്രീലങ്കയിൽ തിരിച്ചെത്തിയ താരങ്ങൾക്ക് ഗംഭീര വരവേൽപാണ് ആരാധകരും അധികൃതരും ചേർന്നൊരുക്കിയത്. ഏഷ്യാകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 147 റൺസിനു പുറത്തായി.

English Summary: Pakistan Girl Fan Heartbroken After Sri Lanka Win Asia Cup 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}