ADVERTISEMENT

ഇസ്‍ലാമബാദ്∙ കടുത്ത സമ്മര്‍ദം കാരണമാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ക്യാപ്റ്റനാക്കിയതെന്ന് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. ട്വന്റി20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതില്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദങ്ങളെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്നും കനേരിയ ആരോപിച്ചു.

‘‘ സഞ്ജുവിന് വലിയ ആരാധക നിരയുണ്ട്. സഞ്ജുവിന്റെ ബാറ്റിങ് സ്റ്റൈൽ ഓസ്ട്രേലിയയിൽ നിങ്ങൾക്ക് എക്സ് ഫാക്ടറാകുമായിരുന്നു. അവിടത്തെ വിക്കറ്റുകളിൽ സഞ്ജുവിനെക്കാൾ നന്നായി മറ്റുള്ളവർക്കു കളിക്കാനാകില്ല. ഇപ്പോഴിതാ സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നു. ലോകകപ്പ് ടീമിൽ താരത്തെ ഉൾപ്പെടുത്താത്തതിൽ ബിസിസിഐ കടുത്ത സമ്മർദത്തിലായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ എ ടീമിന്റെ ക്യാപ്റ്റനാക്കിയത്’’– യുട്യൂബ് ചാനലിലെ വിഡിയോയിൽ കനേരിയ പറഞ്ഞു.

‘‘ഏതു വിഭാഗത്തിലായാലും ദേശീയ ടീമിന്റെ ക്യാപ്റ്റനാകുകയെന്നതു അഭിമാനമുള്ള കാര്യമാണ്. സഞ്ജുവിനു മുന്നിലുള്ള മികച്ച അവസരമാണിത്. ക്യാപ്റ്റനെന്ന നിലയിൽ ഈ പരമ്പര വിജയിക്കാൻ സാധിച്ചാൽ അതു വലിയ കാര്യമാണ്.’’– കനേരിയ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പകരക്കാരുടെ നിരയിൽ പോലും സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ രൂക്ഷവിമർശനമാണു ബിസിസിഐയ്ക്കു നേരിടേണ്ടിവന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ ഫൈനൽ വരെയെത്തിച്ച ക്യാപ്റ്റനാണു സഞ്ജു.

English Summary: Ex-Pakistan Star On Why Sanju Samson Was Made India A Captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com