ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടത്തിനു പിന്നാലെ യുകെയിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി- വിഡിയോ

asica-cup-uk-clash
ഏഷ്യാ കപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. Photo: KARIM SAHIB / AFP, യുകെയിൽ തെരുവിലിറങ്ങിയ ആളുകൾ. Photo: Twitter@ShamaJuneto
SHARE

ലണ്ടൻ∙ ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനു പിന്നാലെ യുകെയിലെ ലെസ്റ്റർ നഗരത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി പൊലീസ്. കഴിഞ്ഞ മാസം നടന്ന മത്സരത്തിന്റെ പേരിൽ രണ്ടു വിഭാഗങ്ങൾ ആയുധങ്ങളുമായി തെരുവിലിറങ്ങിയെന്നും ആളുകളെ പിരിച്ചുവിടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാ‌ണെന്നും യുകെ പൊലീസ് അറിയിച്ചു. ആളുകൾ ഗ്ലാസ് കുപ്പികൾ എറിയുന്നതും ദണ്ഡുകളുമായി തെരുവിലിറങ്ങുന്നതും പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.

കിഴക്കൻ ലെസ്റ്ററിൽ ക്രമസമാധാന നില തകര്‍ക്കുന്ന രീതിയിൽ സംഭവങ്ങൾ അരങ്ങേറിയതായി ലെസ്റ്റർഷെയർ പൊലീസ് ടെംപററി ചീഫ് കോൺസ്റ്റബിൾ റോബ് നിക്സൻ പറഞ്ഞു. പ്രദേശത്തു വൻ തോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. 27 പേരെ അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 28ന് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ലെസ്റ്ററിൽ സംഘർഷമുണ്ടായെന്നു പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെയിലെ തന്നെ ഏറ്റവും കൂടുതൽ മതവിഭാഗങ്ങള്‍ താമസിക്കുന്ന നഗരമാണു ലെസ്റ്ററെന്നു പാർലമെന്റംഗം ക്ലൗഡിയ വെബ്ബ് പ്രതികരിച്ചു. ഐക്യമാണു ശക്തിയെന്നും പാർലമെന്റംഗം അവകാശപ്പെട്ടു.

English Summary: Clash Continues In Wake Of India Vs Pakistan, Asia Cup Cricket Match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA