ADVERTISEMENT

ലക്നൗ∙ ലെജൻഡ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ പേസർ മിച്ചൽ ജോൺസന്റെ മുറിയിൽ പാമ്പുകയറി. ലക്നൗവിലെ ഹോട്ടല്‍ മുറിയിൽ കയറിയ പാമ്പിനെ മിച്ചൽ ജോൺസൺ തന്നെയാണു കണ്ടെത്തിയത്. ‘ഇത് ഏതു തരത്തിലുള്ള പാമ്പാണെന്ന് ആർക്കെങ്കിലും അറിയാമോയെന്ന്’ ജോൺസൺ ഇൻസ്റ്റഗ്രാമിൽ ചോദിച്ചു.

റൂമിന്റെ വാതിലിലാണു പാമ്പിനെ കണ്ടെത്തിയതെന്നും ജോൺസണ്‍ പ്രതികരിച്ചു. ‘പാമ്പിന്റെ തലയുടെ വ്യക്തമായ ചിത്രം ലഭിച്ചു. ഇപ്പോഴും ഇത് ഏതു പാമ്പാണെന്ന് അറിയില്ല. ലക്നൗവിലെ താമസം രസകരമാണ്’– ജോൺസൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

ജാക്വസ് കാലിസ് നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസ് ടീമിനു വേണ്ടിയാണ് ജോൺസൺ കളിക്കുന്നത്. ഓസ്ട്രേലിയയ്ക്കായി 73 ടെസ്റ്റ്, 153 ഏകദിനം, 30 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണു നാൽപതു വയസ്സുകാരനായ ജോണ്‍സൺ. 

English Summary: Snake Enters Mitchell Johnson's Hotel Room In Lucknow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com