ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനം വേദിയാകുന്ന ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരം കളിക്കാൻ മലയാളി താരം സഞ്ജു സാംസൺ ഇല്ലെങ്കിലും കളത്തിൽ കാര്യക്കാരായി മറ്റു രണ്ടു മലയാളികളുണ്ടാകും. രാജ്യാന്തര അംപയർമാരായ കെ.എൻ.അനന്തപത്മനാഭനും നിതിൻ മേനോനും. മത്സരം നിയന്ത്രിക്കുന്നത് ഇരുവരുമായിരിക്കും.

കേരളത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ തിരുവനന്തപുരം സ്വദേശി അനന്തപത്മനാഭന് രാജ്യാന്തര അംപയറായ ശേഷം സ്വന്തം നാട്ടിൽ മത്സരം നിയന്ത്രിക്കാൻ കിട്ടുന്ന അസുലഭ അവസരമാണിത്.

ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബാംഗമായ നിതിൻ മേനോനും കേരളത്തിൽ രാജ്യാന്തര മത്സരം നിയന്ത്രിക്കാനെത്തുന്നത് ഇതാദ്യം. തൃശൂർ സ്വദേശിയായ മുൻ രാജ്യാന്തര അംപയർ നരേന്ദ്ര മേനോന്റെയും ആലുവ സ്വദേശി ഗീതയുടെയും മകനാണ് നിതിൻ. ഐസിസി അംപയർ എലീറ്റ് പാനലിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ നിതിൻ നിലവിൽ ഈ പാനലിലുള്ള ഏക ഇന്ത്യൻ അംപയറുമാണ്.

28ന് വൈകിട്ട് 7.30 മുതൽ നടക്കുന്ന മത്സരത്തിന്റെ മാച്ച് റഫറി മുൻ രാജ്യാന്തര താരമായ ജവഗൽ ശ്രീനാഥാണ്. ജെ.ആർ.മദനഗോപാലാണ് ടിവി അംപയർ. വീരേന്ദർ ശർമ ഫോർത്ത് അംപയറാകും.

ദക്ഷിണാഫ്രിക്കൻ ടീം നാളെ പുലർച്ചെ 3.10ന് അബുദാബിയിൽ നിന്നുള്ള വിമാനത്തിൽ തലസ്ഥാനത്തെത്തും. 26ന് വൈകിട്ട് 4.30ന് ആണ് ഇന്ത്യൻ ടീം എത്തുക.

English Summary: Malayalee umpires in India- South africa match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com