ഇന്ത്യൻ ടീമിനെ സ്വീകരിച്ചത് ‘സഞ്ജൂ സഞ്ജു’ വിളികൾ; മൊബൈലിൽ ചിത്രം ഉയർത്തി സൂര്യ

suryakumar
സൂര്യകുമാർ യാദവ് സഞ്ജു സാംസന്റെ ചിത്രം മൊബൈലിൽ ആരാധകരെ കാണിക്കുന്നു.
SHARE

തിരുവനന്തപുരം∙ തലസ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമിനെ ആരാധകർ വരവേറ്റത് ടീമിൽ ഉൾപ്പെടുത്താത്ത മലയാളി താരം സഞ്ജു സാംസണു വേണ്ടി ആർപ്പു വിളിച്ച്. പല താരങ്ങളും സഞ്ജുവിനു വേണ്ടിയുള്ള വിളികേട്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

സൂര്യകുമാർ യാദവ് ഫോണിൽ സഞ്ജു കൂപ്പുകയ്യുമായി നിൽക്കുന്ന ചിത്രം പുറത്തേക്കു കാണിച്ചാണ് ആവേശത്തിനു പിന്തുണ അറിയിച്ചത്. ന്യൂസീലൻഡ് എ ടീമിനെതിരായ പരമ്പര നേടിയ ഇന്ത്യൻ എ ടീമിനെ നയിച്ച സഞ്ജു കുടുംബസമേതം നാളെ കാര്യവട്ടത്തു കളി കാണാനെത്തുന്നുണ്ട്.

ഷമിയും ഹൂഡയും പുറത്ത്

കോവിഡിൽ നിന്നു മുക്തനാകാത്ത പേസർ മുഹമ്മദ് ഷമിയും പുറംവേദന അലട്ടുന്ന ഓൾറൗണ്ടർ ദീപക് ഹൂഡയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു പുറത്ത്. വിശ്രമം അനുവദിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരം ബംഗാൾ താരം ഷഹബാസ് അഹ്മദിനെ ടീമിൽ ഉൾപ്പെടുത്തി.

ഷമിക്കു പകരം ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച ഉമേഷ് യാദവ് ഈ പരമ്പരയിലും സ്ഥാനം നിലനിർത്തി. ഹൂഡ കൂടി പുറത്തായതോടെ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ടീമിലെത്തുമെന്നാണ് സൂചന.

English Summary: Suryakumar Yadav shows Sanju Samson's picture from team bus in Trivandrum; leaves fans overjoyed 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}