‘മങ്കാദിങ്ങിനു’ മുൻപ് മുന്നറിയിപ്പ് നൽകിയെന്ന് ദീപ്തി; കള്ളം പറയരുതെന്ന് ഇംഗ്ലിഷ് ക്യാപ്റ്റൻ

HIGHLIGHTS
  • അവസാനിക്കാതെ ഇന്ത്യ–ഇംഗ്ലണ്ട് വനിതാ ഏകദിനത്തിലെ മങ്കാദിങ് വിവാദം
deepti
ദീപ്തി ശർമ, ഹീതർ നൈറ്റ്
SHARE

ലണ്ടൻ ∙ മത്സരങ്ങൾ തീർന്നിട്ടും ഇന്ത്യ–ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് പരമ്പരയിലെ ‘പോര്’ അവസാനിക്കുന്നില്ല!  മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് നോൺ സ്ട്രൈക്കർ ചാർലി ഡീനിനെ റണ്ണൗട്ടാക്കും (മങ്കാദിങ്) മുൻപ് താക്കീത് നൽകിയിരുന്നെന്ന് ഇന്ത്യൻ പേസർ ദീപ്തി ശർമ പറഞ്ഞു.

എന്നാൽ ചെയ്ത കാര്യത്തെ ന്യായീകരിക്കാൻ വേണ്ടി കള്ളം പറയരുതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹീതർ നൈറ്റ് പ്രതികരിച്ചു. താൻ ബോൾ ചെയ്യുന്നതിനു മുൻപ് ക്രീസ് വിട്ടിറങ്ങിയ ഡീനിനെ ദീപ്തി റണ്ണൗട്ടാക്കിയ മത്സരത്തിൽ ഇന്ത്യ 16 റൺസിനു ജയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തി.

ഇതിനു മറുപടിയായി രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും പ്രതികരിച്ചതോടെ സമൂഹമാധ്യമങ്ങളിലും ചേരിപ്പോരായി. ഇതിനു പിന്നാലെയാണ് വിവാദം ചൂടുപിടിപ്പിച്ച് ദീപ്തിയുടെ വെളിപ്പെടുത്തലും. 

English Summary: We warned Dean first: Deepti Sharma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA