സഞ്ജു സാംസണ് പുതിയ ദൗത്യം വരുന്നു; ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകും?

sanju-samson-1248
സഞ്ജു സാംസൺ. Photo: FB@SanjuSamson
SHARE

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനാകുമെന്നു വിവരം. ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കേണ്ട ഏകദിന പോരാട്ടങ്ങൾക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാകും ഇന്ത്യൻ‌ ടീം പ്രഖ്യാപിക്കുക. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം.

ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തിൽ 27 വയസ്സുകാരനായ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിച്ച സഞ്ജു 3–0ന് പരമ്പര സ്വന്തമാക്കിയിരുന്നു. 29, 37, 54 എന്നിങ്ങനെയാണ് ന്യൂസീലൻഡ് എ ടീമിനെതിരെ സഞ്ജു നേടിയ സ്കോറുകൾ.

യുവബാറ്റർ രജത് പട്ടീദാർ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ആറിന് റാഞ്ചിയിലാണ് ആദ്യ ഏകദിന മത്സരം. രണ്ടാം മത്സരം റാ‍ഞ്ചിയിൽ‌തന്നെ ഒക്ടോബർ ഒൻപതിനും മൂന്നാം മത്സരം ഡൽഹിയിൽ 11നും നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടെംബ ബാവുമ നയിക്കുന്ന ടീമിൽ ദക്ഷിണാഫ്രിക്കയുടെ പ്രമുഖതാരങ്ങളെല്ലാം കളിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്ക ടീം: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക്, റീസ ഹെൻഡ്രിക്സ്, ഹൈൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, ആൻറിക് നോർട്യ, വെയ്ൻ പാർനൽ, ജാനേമൻ മാലൻ, ആൻഡിലെ പെഹ്‌ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗീസോ റബാദ, തബരേസ് ഷംസി

English Summary: Sanju Samson Likely To Be Named Vice-Captain For South Africa ODIs: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA