ADVERTISEMENT

ലണ്ടൻ ∙ ബോളർ പന്തെറിയും മുൻപ് ക്രീസ് വിടുന്ന നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്നത് (മങ്കാദിങ്) നിയമം അനുവദിക്കുന്നുണ്ടെങ്കിലും തങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്‌ലറും വൈസ് ക്യാപ്റ്റൻ മൊയീൻ അലിയും. ടീം അംഗങ്ങളിൽ ആരെങ്കിലും അങ്ങനെ ചെയ്താൽ ബാറ്ററെ തിരിച്ചു വിളിക്കുമെന്നും ബട്‌ലർ പറ‍ഞ്ഞു.

ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരം ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ മങ്കാദിങ് ചെയ്തത് വലിയ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും അഭിപ്രായ പ്രകടനം. മുൻപ് 2019 ഐപിഎലിൽ ബട്‌ലറെ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഇങ്ങനെ റണ്ണൗട്ടാക്കിയതും വാദപ്രതിവാദങ്ങൾക്കു വഴി വച്ചിരുന്നു.

മങ്കാദിങ് മാന്യമായ പുറത്താക്കലായി ഈയിടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിയമഭേദഗതി വരുത്തിയിരുന്നു. ‘മങ്കാദിങ്’ എന്ന പ്രയോഗം ഒഴിവാക്കി സാധാരണ റൺഔട്ടായാണ് ഇതു പരിഗണിക്കുക. ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരങ്ങളും ഇത്തരം പുറത്താകൽ അംഗീകരിക്കില്ലെന്നു നിലപാടെടുത്തു.

English Summary: I am calling the batsman back: Jos Buttler still not a fan of 'Mankad' dismissals in cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com