ഇംഗ്ലണ്ടിനെതിരെ സ്വയം ‍ഡിആർഎസിനു പോയി പാക്ക് ബോളർ, ചിരിയടക്കാതെ ബാബർ– വിഡിയോ

babar-review-1248
മുഹമ്മദ് നവാസ് റിവ്യു വിളിക്കുന്നതു കണ്ട് ചിരിക്കുന്ന ബാബർ അസം. Photo: Twitter
SHARE

ലഹോർ∙ ആറാം ട്വന്റി20 മത്സരത്തിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചുവിട്ടത്. 170 റൺസെന്ന പാക്കിസ്ഥാനുയർത്തിയ വിജയലക്ഷ്യം 14.2 ഓവറിൽ ഇംഗ്ലണ്ട് ബാറ്റർമാർ മറികടക്കുകയായിരുന്നു. ഇംഗ്ലിഷ് താരം ഫിൽ സാൽട്ടിന്റെ തകർപ്പന്‍ അർധസെ‍ഞ്ചറി മികവിലായിരുന്നു ഇംഗ്ലിഷ് വിജയം. 41 പന്തുകൾ നേരിട്ട സാല്‍ട്ട് 88 റൺസുമായി പുറത്താകാതെ നിന്നു. ജയത്തോടെ പരമ്പര 3–3 എന്ന നിലയിലാണ്. ഏഴാം മത്സരം ജയിക്കുന്ന ടീമിനു പരമ്പര സ്വന്തമാക്കാം.

മത്സരത്തിൽ ഇംഗ്ലണ്ട് ജയത്തിലേക്ക് അടുക്കവേ സാൽട്ടിനെ പുറത്താക്കാൻ പാക്കിസ്ഥാന് അവസരം ലഭിച്ചിരുന്നു. 11–ാം ഓവറിൽ സാൽട്ടിനെതിരെ പാക്കിസ്ഥാൻ ഡിആര്‍എസുമായി പോയെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. പന്തെറിഞ്ഞിരുന്ന മുഹമ്മദ് നവാസാണ് ഡിആർഎസ് എടുക്കാൻ ബാബറിനെ നിർബന്ധിച്ചത്. പിന്നാലെ പാക്ക് ബോളർ നവാസ് തന്നെ ഡിആർഎസ് എടുക്കാൻ അംപയറോടു അപേക്ഷിക്കുകയും ചെയ്തു.

ഇതുകണ്ടതോടെ ചിരിപൊട്ടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ റിവ്യൂവിനു പോകുകയായിരുന്നു. സാൽട്ടിനെ പുറത്താക്കാന്‍ പാക്കിസ്ഥാനു സാധിച്ചില്ലെങ്കിലും ബാബർ അസമിന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഷ്യാ കപ്പ് മത്സരത്തിനിടെ തന്റെ അനുമതിയില്ലാതെ ശ്രീലങ്കയ്ക്കെതിരെ ഡിആർഎസ് പോയതിന് അംപയറോട് ബാബർ അസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ അപ്പീലിനെ തുടർന്നായിരുന്നു ഈ മത്സരത്തിൽ അംപയർ അപ്പീലിനു പോയത്.

English Summary: Babar's absolute gold reaction after Nawaz signals for DRS towards umpire

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}