ADVERTISEMENT

മുംബൈ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംനേടി. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിനു പുറമേ ഇഷാൻ കിഷനും ടീമിലുണ്ട്.  

ഇന്ത്യൻ ടീം: ശിഖർ ധവാൻ(ക്യാപ്റ്റൻ), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷാൻ( വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഷഹ്ബാസ് അഹമദ്,  ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യയെ വിജയകരമായി നയിച്ച ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യൻ ക്യാപ്റ്റനാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സഞ്ജു വൈസ് ക്യാപ്റ്റന്റെ റോളിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ശ്രേയസിനാണ് അവസരം ലഭിച്ചത്. ടീം ഇന്ത്യയിലെ പ്രധാന താരങ്ങളെല്ലാം ട്വന്റി20 ലോകകപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്കു പോകും. ഈ സാഹചര്യത്തിലാണ് ഇന്ത്യ യുവനിരയെ ഇറക്കി കരുത്തു പരീക്ഷിക്കാൻ ശ്രമിക്കുന്നത്. ഈ മാസം ആറിന് ലക്നൗവിലാണ് ആദ്യ ഏകദിന മത്സരം. ഡൽഹിയിലും റാഞ്ചിയിലുമായി രണ്ടും മൂന്നും മത്സരങ്ങൾ നടക്കും.

English Summary: India ODI Squad for South Africa Announced, Shikhar Dhawan Lead The Side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com