മിന്നും താരത്തെ പുറത്തിരുത്തി ഒച്ചിഴയും വേഗത്തിൽ ബാവുമ: പുറത്താക്കാൻ മുറവിളി

t-bavuma
ടെംബ ബാവുമ (Photo by Dibyangshu SARKAR / AFP)
SHARE

ഗുവാഹത്തി ∙ ഹെൻറിച്ച് ക്ലാസൻ, റീസ ഹെൻഡ്രിക്‌സ് തുടങ്ങിയ മിന്നും താരങ്ങളെ പുറത്തിരുത്തി തുടർച്ചയായി പരാജയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്ക്ക് പ്ലെയിങ് ഇലവനിൽ ഇടം നൽകുന്നതിനെതിരെ ദക്ഷിണാഫ്രിക്കൻ ആരാധകർ. ദക്ഷിണാഫ്രിക്കൻ ആരാധകർക്കു പുറമേ മുൻ താരം മഖായ എൻടിനി ഉൾപ്പെടെയുള്ളവർ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ത്യയ്ക്കെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളിലും പൂജ്യത്തിനാണ് ടെംബ ബാവുമ പുറത്തായത്. മൂന്നാം ട്വന്റി20യിൽ 8 പന്തിൽ നിന്ന് നേടിയത് 3 റൺസും. ഗുവാഹത്തി ട്വന്റി20യിൽ ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 238 റൺസ് മറികടക്കാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലേക്ക് തള്ളിവിടുന്നതായിരുന്നു ടെംബ ബാവുമയുടെ ബാറ്റിങ്. ആദ്യ ഓവർ മെയ്‌ഡൻ ആക്കിയ താരം നേരിട്ട ഏഴാം പന്തിൽ പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 19–ാം ഓവറിൽ സൂര്യകുമാർ റണ്ണൗട്ടായതിനു ശേഷം ഇറങ്ങിയ ദിനേഷ് കാർത്തിക്ക് 7 പന്തിൽ 17 റൺസെടുത്തതിനെ ചൂണ്ടിക്കാട്ടിയാണ് ബാവുമ ടീമിന് ഭാരമാണെന്ന് ദക്ഷിണാഫ്രിക്കൻ ആരാധകർ സമർഥിക്കുന്നത്. ഗുവാഹത്തിയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ വിധി എഴുതിയത് ബാവുമയുടെ ഇന്നിങ്ങ്‌സ് ആണെന്നും താരത്തെ മാറ്റി നിർത്തണമെന്നും വിമർശകർ പറയുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അന്തരം കാർത്തിക്കും ബാവുമയും നേരിട്ട് ഏഴ് പന്തുകൾ ആയിരുന്നുവെന്നും വിമർശകർ പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 27 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാവുമ ആകെ നേടിയത് 562 റൺസാണ്. 23.42 ശരാശരി. സ്‌ട്രൈക്ക് റൈറ്റ് 117.82. ഓപ്പണറായി കളിക്കുന്ന താരത്തിന് ഒരേയൊരു അർധ ശതകമാണ് മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. പവർപ്ലേയിലെ ബാവുമയുടെ സ്ട്രൈക്ക് റൈറ്റ് നൂറിലും താഴെയാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 5 ഇന്നിങ്ങ്‌സിൽ നാല് അർധ ശതകം അടക്കം നേടിയ ഹെൻറിച്ച് ക്ലാസന് ബാവുമയ്ക്ക് പകരം അവസരം നൽകണമെന്നും ദക്ഷിണാഫ്രിക്കൻ ആരാധകർ ആവശ്യപ്പെടുന്നു.

സെഞ്ചറി നേടിയ ഡേവിഡ് മില്ലർ (47 പന്തിൽ 106 നോട്ടൗട്ട്, 8 ഫോർ, 7 സിക്സ്), അർധശതകം നേടിയ ഓപ്പണർ ക്വിന്റർ ഡികോക്ക് (48 പന്തിൽ 69 നോട്ടൗട്ട്, 3 ഫോർ, 4 സിക്സ്) എന്നിവരാണ് ഗുവാഹത്തിയിലെ ട്വന്റി20 യിൽ ദക്ഷിണാഫ്രിക്കയുടെ പരാജയ ഭാരം കുറച്ചത്. 7–ാം ഓവറിൽ 3 വിക്കറ്റിന് 47 എന്ന നിലയിൽ ഒത്തുചേർന്ന ഡികോക്ക്–മില്ലർ സഖ്യം 4–ാം വിക്കറ്റിന് 92 പന്തിൽ 174 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. അവസാന 10 ഓവറിൽ അടിച്ചെടുത്തത് 151 റൺസ്!

English Summary: Fans expresses concerns over Temba Bavuma’s form

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}