ADVERTISEMENT

ഇൻഡോർ∙ ഇന്ന് 25–ാം ജൻമദിനം ആഘോഷിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ആശംസകളുമായി ക്രിക്കറ്റ് ലോകം. മുൻ ഇന്ത്യൻ താരങ്ങളായ വസീം ജാഫർ, യുവരാജ് സിങ്, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക് എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു. വസീം ജാഫർ ട്വീറ്റ് ചെയ്‌ത ട്രോൾ ശ്രദ്ധ നേടി. എന്ത് സമ്മാനമാണ് വേണ്ടതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ ഋഷഭ് പന്തിനോട് ചോദിക്കുന്നതും ബാറ്റിങ് എന്ന് താരം മറുപടി പറയുന്നതുമാണ് വസീം ജാഫർ പങ്കുവച്ച ട്രോൾ പോസ്റ്റിൽ. 

ബോളിവുഡ് താരവും പന്തിന്റെ മുൻകാമുകിയുമായ ഉർവശി റൗട്ടാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയും ശ്രദ്ധ നേടി. പന്തിന്റെ പേര് എടുത്ത് പറയാതെ ഫ്ളൈയിങ് കിസ് നൽകി ജൻമദിനാശംസകൾ നേരുന്ന വിഡിയോ ആണ് വൈറലായത്.  ഫ്ളൈയിങ് കിസ് നൽകുന്ന വിഡിയോയിൽ ജൻമദിനാശംസകൾ എന്ന് ശീർഷകവും ‘ലവ്’ എന്ന ഹാഷ്‌ടാഗും ചേർത്തിട്ടുണ്ട്. ഋഷഭ് പന്തും ഉർവശി റൗട്ടാലയും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെയുള്ള പരോക്ഷപ്പോര് സാധാരണ സംഭവമായതിനാൽ പന്തിനാണ് താരം ജൻമദിനാശംസകൾ നേർന്നതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ വിരാട് കോലിക്കും കെ.എൽ.രാഹുലിനും ഇന്ത്യ വിശ്രമം നൽകിയതിനാൽ  ഋഷഭ് പന്ത്  രോഹിത് ശർമ്മയ്ക്ക് ഒപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്‌തേക്കും. 2–0 ലീഡ് നേടി 3 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയെങ്കിലും ഈ കളിയിലും വിജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓസ്ട്രേലിയയിലേക്കു വിമാനം കയറാമെന്ന് പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മുതലാണ് മത്സരം. ഡിഡി സ്പോർട്സ്, സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിസ്നി ഹോട്സറ്റാറിലും തത്സമയം.

കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ തുടക്കത്തിൽത്തന്നെ പുറത്തായതിനു പിന്നാലെ ഇന്ത്യൻ ബാറ്റിങ്നിര ഉജ്വല പ്രകടനങ്ങളിലൂടെ കരുത്തു വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബോളിങ്ങിനെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. 

English Summary: Urvashi Rautela shares cryptic happy birthday wish on Rishabh Pant's birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com