സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരള ടീമിനെ സഞ്ജു നയിക്കും

Sanju Samson
സഞ്ജു സാംസൺ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ കേരള ടീമിനെ ഇത്തവണയും സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 2016 മുതൽ കേരള ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച അതിഥി താരം ജലജ് സക്സേനയെ ഒഴിവാക്കി. 

ബാറ്റർമാരായ ഷോൺ റോജർ, കൃഷ്ണ പ്രസാദ്, വിക്കറ്റ് കീപ്പർ ബാറ്റർ എസ്.സച്ചിൻ എന്നിവരാണ് പുതുമുഖങ്ങൾ. മറ്റു ടീം അംഗങ്ങൾ– രോഹൻ എസ്.കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദീൻ, സിജോമോൻ ജോസഫ്, എസ്.മിഥുൻ, വൈശാഖ് ചന്ദ്രൻ, മനു കൃഷ്ണൻ, അബ്ദുൽ ബാസിത്, ബേസിൽ തമ്പി, എൻ.പി.ബേസിൽ, എഫ്.ഫനൂസ്, കെ.എം.ആസിഫ്. മുൻ ഇന്ത്യൻ ടീം താരം ടിനു യോഹന്നാൻ ആണ് മുഖ്യ പരിശീലകൻ.

English Summary: English Summary: Sanju Samson to lead Kerala Team for Syed Mushtaq Ali Trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA