ഇത്തവണ ഐപിഎൽ ലേലം ഇസ്തംബുളിൽ; ചുരുക്കപ്പട്ടികയിൽ തുർക്കി നഗരവും

ipl-logo-1
SHARE

ന്യൂഡൽഹി ∙ പതിവു തെറ്റിച്ച് ഇന്ത്യൻ പ്രിമിയർ ലീഗ് താരലേലം ഇക്കുറി ഇസ്തംബുളിൽ നടക്കുമോ? ഡിസംബർ 16നു നടക്കേണ്ട ലേലത്തിന്റെ വേദിയായി ഇന്ത്യൻ നഗരങ്ങൾക്കു പുറമേ തുർക്കി നഗരത്തെക്കൂടി പരിഗണിച്ചതോടെയാണ് ആരാധകർക്ക് ഈ ആകാംക്ഷ.

പതിവു ലേല വേദിയായ ബെംഗളൂരുവിന് പുറമേ ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവയും പട്ടികയിലുണ്ട്. 

കഴിഞ്ഞ വർഷം മെഗാ ലേലം നടന്നതിനാൽ ഇത്തവണ മിനി ലേലമാണ്. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ടീമുകൾക്ക് നവംബർ 15 വരെ അറിയിക്കാം. ലേലത്തിൽ ഓരോ ടീമിനു ചെലവഴിക്കാവുന്ന പരമാവധി തുക 90 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തിയേക്കും.

English Summary: Istanbul shortlisted to host IPL mini auction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS