ADVERTISEMENT

പെർത്ത്∙ ട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ‌ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തിയത് ഹോട്ടൽ ജീവനക്കാരൻ. കോലിയുടെ മുറിയിൽ കയറിയ ആളെ ജോലിയിൽനിന്നു പുറത്താക്കിയതായി ഹോട്ടൽ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ഹോട്ടൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഇൻസ്റ്റഗ്രാമിലാണ് വിരാട് കോലി ഒരാൾ പകർത്തിയ ദൃശ്യങ്ങൾ പങ്കുവച്ചത്. ഭയപ്പെടുത്തുന്ന കാര്യമാണിതെന്ന് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും വിരാട് കോലി പ്രതികരിച്ചു.

വിരാട് കോലി മുറിയിൽ ഇല്ലാത്ത സമയത്താണ് ഹോട്ടൽ ജീവനക്കാരൻ ദൃശ്യങ്ങൾ പകർത്തിയതെന്നു വി‍ഡിയോയിൽനിന്നു വ്യക്തമാണ്. എന്നാൽ ആരാണ് അനുമതിയില്ലാതെ മുറിയിൽ അതിക്രമിച്ചു കടന്നതെന്നു കോലി വെളിപ്പെടുത്തിയിരുന്നില്ല. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ആരാധകർ തയാറാകണമെന്നും വിനോദത്തിനുള്ള വസ്തുക്കളായി താരങ്ങളെ കാണരുതെന്നും കോലി പ്രതികരിച്ചു. 

‘‘പ്രിയപ്പെട്ട താരങ്ങളെ കാണുന്നത് ആരാധകര്‍ക്കു വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് എനിക്കു മനസ്സിലാകും. എന്നാൽ ഈ വിഡിയോ ഭയപ്പെടുത്തുന്നതാണ്. എന്റെ സ്വകാര്യതയിൽ ആശങ്കയുണ്ട്. എന്റെ ഹോട്ടൽ മുറിയിൽ സ്വകാര്യത ലഭിച്ചില്ലെങ്കിൽ മറ്റെവിടെയാണു ഞാൻ അതു പ്രതീക്ഷിക്കേണ്ടത്.’’– കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘ഇത്തരം ഭ്രാന്തമായ ആരാധനയോട് എനിക്കു യോജിപ്പില്ല. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യതയെ മാനിക്കുക, വിനോദത്തിനുള്ള ഉപാധിയായി അവരെ കാണരുത്.’’– കോലി പ്രതികരിച്ചു. കോലിയെ പിന്തുണച്ച് ഭാര്യ അനുഷ്ക ശർമയും രംഗത്തെത്തി. തനിക്കും മുൻപ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇതു വളരെ മോശമാണെന്നും അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കോലിക്കു പിന്തുണയറിയിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണിതെന്ന് വാർണർ പ്രതികരിച്ചു.

English Summary: "Absolute Invasion Of Privacy": Virat Kohli On Leaked Video Of His Hotel Room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com