നേരത്തേ ക്രീസ് വിട്ട് ഡേവിഡ് മില്ലർ; അവസരം കിട്ടിയിട്ടും ‘റൺഔട്ടാക്കാതെ’ അശ്വിൻ– വിഡിയോ

ashwin-run-out
ഡേവിഡ് മില്ലറെ പുറത്താക്കാതെ മടങ്ങുന്ന അശ്വിൻ. Photo: Twitter@CricCrazyJohns
SHARE

പെർത്ത്∙ ട്വന്റി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ബാറ്റർ ‍ഡേവിഡ് മില്ലറെ നോൺ സ്‍ട്രൈക്കേഴ്സ് എൻഡിൽനിന്ന് റൺ ഔട്ടാക്കാൻ അവസരം കിട്ടിയിട്ടും അത് ഉപയോഗിക്കാതെ അശ്വിന്‍. പന്തെറിയും മുൻപേ ക്രീസിനു വെളിയിലേക്ക് ഇറങ്ങിയ മില്ലറെ നോക്കിയ അശ്വിൻ തിരിച്ചു നടക്കുക മാത്രമാണു ചെയ്തത്. അശ്വിൻ എറിഞ്ഞ 18–ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം.

സംഭവത്തിന്റെ വിഡ‍ിയോ ദൃശ്യങ്ങൾ ഐസിസി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വിവാദ പുറത്താക്കൽ രീതിയായ മങ്കാദിങ്ങിന്റെ പേരിൽ ഏറെ പഴി കേട്ട താരമാണ് ആർ. അശ്വിൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സ് താരമായ ജോസ് ബട്‍ലറെ പഞ്ചാബ് കിങ്സ് താരമായിരുന്ന അശ്വിൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ഇങ്ങനെ പുറത്താക്കിയിരുന്നു. എന്നാൽ അടുത്തിടെ ഇത്തരം പുറത്താക്കലുകളെ റൺഔട്ടായി പരിഗണിച്ച് ഐസിസി തന്നെ പിന്തുണച്ചു.

ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. മറുപടി ബാറ്റിങ്ങിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മര്‍ക്റാം (41 പന്തിൽ 52), ഡേവിഡ് മില്ലർ (46 പന്തിൽ 59) എന്നിവർ അര്‍ധ സെഞ്ചറി നേടി. രണ്ടാം ജയത്തോടെ അഞ്ചു പോയിന്റുമായി ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. നാലു പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

English Summary: Ravichandran Ashwin Avoids Running Out David Miller At Non-Striker's End

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS