ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ട്വന്റി20 ലോകകപ്പിലെ ചൊവ്വാഴ്ചത്തെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് വിജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയ ലക്ഷ്യം ലങ്ക നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സ്കോർ– അഫ്ഗാനിസ്ഥാൻ 20 ഓവറിൽ എട്ടിന് 144, ശ്രീലങ്ക 18.3 ഓവറില്‍ നാലിന് 148. അർധ സെഞ്ചറി നേടിയ ധനഞ്ജയ ഡിസിൽ‌വയാണ് മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയുടെ നട്ടെല്ലായത്.

42 പന്തുകൾ നേരിട്ട താരം 66 റൺസെടുത്തു പുറത്താകാതെ നിന്നു. 27 പന്തിൽ 25 റൺസെടുത്ത് കുശാൽ മെൻഡിസും ബാറ്റിങ്ങിൽ തിളങ്ങി. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 28 പന്തില്‍ 28 റൺസെടുത്ത ഓപ്പണർ റഹ്മാനുല്ല ഗുർബാസാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. ഉസ്മാൻ ഗനി (27 പന്തിൽ 27), ഇബ്രാഹിം സദ്രാൻ (18 പന്തിൽ 22) എന്നിവരും അഫ്ഗാനിസ്ഥാനുവേണ്ടി മോശമല്ലാത്ത ബാറ്റിങ് പ്രകടനം നടത്തി.

ശ്രീലങ്കയ്ക്കായി വനിന്ദു ഹസരംഗ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. നാലു മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീലങ്ക രണ്ടു ജയവും രണ്ടു തോൽവിയുമായി ഗ്രൂപ്പ് 1ൽ മൂന്നാം സ്ഥാനത്താണ്. ഇതുവരെ ഒരു കളിയും ജയിക്കാനാകാത്ത അഫ്ഗാനിസ്ഥാൻ പട്ടികയിൽ അവസാന സ്ഥാനത്താണ്. അഫ്ഗാന്റെ രണ്ടു കളികളിൽ മഴ കാരണം പോയിന്റു പങ്കുവച്ചിരുന്നു. പൂർത്തിയാക്കിയ കളികള്‍ രണ്ടും അവർ തോൽക്കുകയും ചെയ്തു.

English Summary: T20 World Cup, Afghanistan vs Sri Lanka Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com