ADVERTISEMENT

ഇസ്‍ലാമബാദ്∙ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കളി ഇന്ത്യ ബോധപൂർവം തോറ്റതാണെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ സലീം മാലിക്ക്. സൂപ്പർ 12 റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ഇന്ത്യ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ കൂടുതൽ പരുങ്ങലിലായി. ഈ സാഹചര്യത്തിലാണു സലീം മാലിക്കിന്റെ ആരോപണം.

പാക്കിസ്ഥാന്റെ മുന്നേറ്റം ഇന്ത്യ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് സലീം മാലിക്ക് ഒരു പാക്കിസ്ഥാനി ചാനലിനോടു പ്രതികരിച്ചു. ഇതാണോ നിങ്ങളുടെ നിലപാടെന്ന് ചർച്ചയിൽ ഒരാൾ മാലിക്കിനോടു ചോദിക്കുമ്പോൾ അതെയെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇന്ത്യ നന്നായി ഫീൽഡിങ് ചെയ്തിരുന്നെങ്കിൽ ഉറപ്പായും അവർ വിജയിക്കുമായിരുന്നു. ഫീൽഡിങ് വളരെ മോശമായിരുന്നു. അനായാസമായി ചെയ്യാവുന്ന അവസരങ്ങളാണ് ഇന്ത്യ പാഴാക്കിക്കളഞ്ഞത്.’’ 

‘‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വൈരാഗ്യമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കത്തിൽ കളി ജയിക്കാനുള്ള ആവേശം അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യയുടെ ഫീൽഡിങ് പ്രകടനങ്ങൾ ശരാശരിയിലും താഴെയായിരുന്നു. ഇന്ത്യയ്ക്കു പാക്കിസ്ഥാനെ ഇഷ്ടമല്ലെന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്.’’– സലീം മാലിക്ക് വ്യക്തമാക്കി.

English Summary: T20 World Cup: Salim Malik says India deliberately lost to South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com