അഡ്‌ലെയ്ഡ് ∙ ട്വന്റി20 ലോകകപ്പിൽനിന്നു ടീം പുറത്തായതിനു പിന്നാലെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി സ്ഥാനം രാജിവച്ചു. ടീമംഗമായി തുടരുമെന്നും മുപ്പത്തിയേഴുകാരൻ താരം വ്യക്തമാക്കി. ടീമിന്റെ ഒരുക്കം മുതൽ സിലക്‌ഷൻ വരെ ഒട്ടേറെക്കാര്യങ്ങളിൽ തനിക്ക് അതൃപ്തിയുണ്ടെന്നും ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ സാധിച്ചില്ലെന്നും നബി സമൂഹമാധ്യമത്തിലെ രാജിപ്രഖ്യാപനത്തിൽ കുറിച്ചു.
English Summary: Afghanistan's Mohammad Nabi steps down from captaincy with immediate effect