ADVERTISEMENT

ബിസിസിഐ വനിത താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ചതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. ക്യാപ്റ്റന്‍ ബിസ്മാ മറൂഫാണ് പിസിബിയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. തുല്യവേതനം പോയിട്ട് എട്ടുവര്‍ഷമായി വേതനവര്‍ധനവ് പോലുമില്ല പാക്കിസ്ഥാന്‍ വനിത ടീമിന്.

അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബിസ്മാ മറൂഫ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ പ്രതികരിച്ചത്. 2014ലാണ് പാക്കിസ്ഥാന്‍ വനിത ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയില്‍ വര്‍ധനവുണ്ടായതെന്ന് ബിസ്മ പറഞ്ഞു. എന്നാല്‍ മികച്ച പരിശീലന സൗകര്യം വനിത ക്രിക്കറ്റിനായി പിസിബി ഒരുക്കുന്നുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

വനിതാ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ അട്ടിമറിച്ചിരുന്നു. എങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാക്കിസ്ഥാന്‍ വനിത ടീമിന് കഴിഞ്ഞിട്ടില്ല. ന്യൂസിലന്‍ഡാണ് വനിത – പുരുഷ ടീമുകള്‍ക്ക് തുല്യവേതനം നടപ്പിലാക്കിയ ആദ്യ ക്രിക്കറ്റ് ബോര്‍ഡ്. പിന്നാലെ ഇന്ത്യയും മാച്ച് ഫീ തുല്യമാക്കി.

 

English Summary: Pakistan women’s cricket team captain Bismah laments no hike in match fee in last 8 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com