ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 29കാരിയെ പീഡിപ്പിച്ചു; ലങ്കൻ താരം ധനുഷ്ക ഗുണതിലക അറസ്റ്റിൽ

CRICKET-SRI-AUS-PRACTICE
ധനുഷ്ക ഗുണതിലക. ചിത്രം: ISHARA S. KODIKARA / AFP
SHARE

സിഡ്നി∙ ട്വന്റി20 ലോകകപ്പിൽ ടീമിൽ അംഗമായിരുന്ന ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലക ഓസ്ട്രേലിയയിൽ പീഡനക്കേസിൽ അറസ്റ്റിൽ. ഞായറാഴ്ച പുലർച്ചെ സിഡ്നി സിറ്റി പൊലീസാണ് 31കാരനായ താരത്തെ അറസ്റ്റ് ചെയ്തത്. ഈ മാസം 2നു ഗുണതിലകയ്ക്കെതിരെ റജിസ്റ്റർ ചെയ്ത പീഡനക്കേസിന്റെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ലോകകപ്പിൽനിന്നു പുറത്തായ ശ്രീലങ്കൻ ടീം ഓസ്ട്രേലിയയിൽനിന്നു തിരിച്ചുപോന്നെങ്കിൽ സംഘത്തിൽ ഗുണതിലകയില്ലെന്ന് ടീമിന്റെ അടുത്തവൃത്തം വാർത്താ ഏജൻസിയായ പിടിഐയോടു വ്യക്തമാക്കി.

ഓൺലൈൻ‌ ഡേറ്റിങ് ആപ്പിലൂടെയാണ് ധനുഷ്ക ഗുണതിലക, 29കാരിയായ യുവതിയെ പരിചയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനുശേഷം റോസ് ബേയിലുള്ള വസതിയിൽവച്ച് നവംബർ 2നു ലൈംഗികമായി പീഡിപ്പിച്ചു. ഇവിടെയെത്തി പൊലീസ് നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സി‍ഡ്നിയിലെ ഹോട്ടലിൽനിന്നു ലങ്കൻ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ശനിയാഴ്ച, ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ ശ്രീലങ്ക ട്വന്റ്ി20 ലോകകപ്പിൽനിന്നു പുറത്തായിരുന്നു. ഇടങ്കയ്യൻ ബാറ്ററായ ധനുഷ്ക ഗുണതിലക, നമീബിയയ്‌ക്കെതിരെ നടന്ന ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. ഇതിനു പിന്നാലെ പരുക്കേറ്റ താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു. ഇതിനെടെയാണ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്.

English Summary: Sri Lankan Cricketer Danushka Gunathilaka Arrested In Sydney On Rape Charge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS