ADVERTISEMENT

അഡ്‍ലെയ്ഡ്∙ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിനു തയാറെടുക്കുന്ന ടീം ഇന്ത്യയ്ക്കു തിരിച്ചടി. ക്യാപ്റ്റന്‍ രോഹിത് ശർമയ്ക്കു പരിശീലനത്തിനിടെ പരുക്കേറ്റു. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ രോഹിത് ശർമയുടെ കൈയ്ക്കാണു പരുക്കേറ്റത്. തുടർന്ന് പരിശീലനം നിർത്തി. വിശ്രമത്തിനു ശേഷം വീണ്ടുമെത്തിയാണ് രോഹിത് പരിശീലനം പൂർത്തിയാക്കിയത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

രോഹിത് ശർമയുടെ വലതു കയ്യിലാണു പന്തുകൊണ്ടത്. തുടർന്ന് ടീം ഫിസിയോയെത്തി രോഹിത് ശർമയെ പരിശോധിച്ചു. താരത്തിന്റെ പരുക്കു ഗുരുതരമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. നവംബർ 10 നാണ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ഉച്ചയ്ക്ക് 1.30ന് അഡ്‍ലെയ്ഡ് ഒവലിലാണു മത്സരം.

സൂപ്പർ 12 റൗണ്ടില്‍ നെതർലൻഡ്സിനെതിരെ അർധ സെഞ്ചറി (53) നേടിയതൊഴിച്ചാൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശർമയ്ക്കു സാധിച്ചിരുന്നില്ല. അഞ്ച് മത്സരങ്ങളിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആകെ നേടിയത് 89 റൺസാണ്.

English Summary: Injury Concerns Mount On India After Rohit Sharma Hit On Forearm In Nets Ahead Of Semis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com