സിഡ്നി ∙ ലൈംഗികാതിക്രമക്കേസിൽ ഓസ്ട്രേലിയയിൽ പൊലീസ് പിടിയിലായ ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയ്ക്കു സസ്പെൻഷൻ. മൂന്ന് ഫോർമാറ്റുകളിൽ നിന്നും താരത്തെ ഒഴിവാക്കിയതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ട്വന്റി20 ലോകകപ്പിൽ ശ്രീലങ്ക കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടതിനു പിന്നാലെയാണ് ഹോട്ടലിൽ ഗുണതിലക അറസ്റ്റിലായത്. കേസിൽ സിഡ്നി മജിസ്ട്രേട്ട് ജാമ്യം നിഷേധിച്ചു. പീഡനക്കുറ്റം ചുമത്തി. ഓൺലൈൻ ഡേറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവതിയെ ഈ മാസം 2ന് പീഡിപ്പിച്ചതായാണു കേസ്.
English Summary: Rape-Accused Sri Lankan Cricketer Danushka Gunathilaka Suspended Day After Arrest In Sydney