പൊള്ളാർഡ് മുംബൈ ഇന്ത്യൻസില്‍ കളിക്കില്ല? റിലീസ് ചെയ്യും; ബേസിൽ തമ്പിയെ നിലനിർത്തി

പൊള്ളാർഡ്, ബേസിൽ തമ്പി
പൊള്ളാർഡ്, ബേസിൽ തമ്പി
SHARE

മുംബൈ∙ ഐപിഎല്ലിൽ വെസ്റ്റിൻഡീസ് താരം കീറൺ പൊള്ളാർഡിനെ ടീമിൽ നിലനിർത്തേണ്ടെന്ന് മുംബൈ ഇന്ത്യന്‍സ്. പുതിയ സീസണു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്യുന്ന അഞ്ചു താരങ്ങളിൽ പൊള്ളാര്‍ഡുമുണ്ടെന്നാണു വിവരം. അതേസമയം മലയാളി താരം ബേസില്‍ തമ്പിയെ മുംബൈ നിലനിർത്തിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. പൊള്ളാർഡിനെ റിലീസ് ചെയ്തത് കുറഞ്ഞ തുകയ്ക്കു വീണ്ടും സ്വന്തമാക്കാനാണോ എന്ന കാര്യം വ്യക്തമല്ല.

2010 മുതല്‍ മുംബൈ ഇന്ത്യൻസ് താരമായാണ് പൊള്ളാർഡ് ഐപിഎല്ലിൽ കളിക്കുന്നത്. മറ്റൊരു വിൻഡീസ് താരമായ ഫാബിയൻ അലന്‍, ഇംഗ്ലിഷ് പേസർ ടൈമല്‍ മില്‍സ്, ഇന്ത്യൻ താരം മായങ്ക് മാർ‌കണ്ഡ‍െ, ഹൃത്വിക് ഷോകീൻ എന്നിവരെയും മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്യും.

ഈ മാസം 15നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നൽകാനുള്ള അവസാന തീയതി. ഐപിഎൽ സീസണു വേണ്ടിയുള്ള താര ലേലം ഡിസംബർ 23ന് നടക്കും. ഇത്തവണ കൊച്ചിയിലാണ് ഐപിഎൽ ലേലം നടത്തേണ്ടത്.

English Summary: Mumbai Indians Release Kieron Pollard Ahead of Mini-Auction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS