ADVERTISEMENT

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പ്രതിഭയാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പദ്ധതികളിൽ അദ്ദേഹവും ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും ടീം സിലക്ഷൻ കമ്മിറ്റി അംഗം. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ സഞ്ജുവും ഇഷാൻ കിഷനും ഋഷഭ് പന്തിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാൽ പിന്നെ ഒരിക്കലും അവരെ ബെഞ്ചിൽ ഒതുക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ ടീം സിലക്ഷൻ കമ്മിറ്റി അംഗം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘സഞ്ജു സാംസണും ഇഷാൻ കിഷനും ലഭിച്ച അവസരം ഉപയോഗിക്കണം. ദിനേഷ് കാർത്തിക്ക് കുറച്ചു കാലത്തേക്കു മാത്രമുള്ളൊരു പരിഹാരമാണ്. അതു ഞങ്ങൾക്കും അറിയാം.’’– സിലക്ഷൻ കമ്മിറ്റി അംഗം വ്യക്തമാക്കി. ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമുകളിൽ സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയും ഏകദിന പരമ്പരയിൽ ശിഖർ ധവാനും ഇന്ത്യയെ നയിക്കും. ഋഷഭ് പന്താണ് ഇരു ടീമുകളിലും വൈസ് ക്യാപ്റ്റനായുള്ളത്.

അതേസമയം ബംഗ്ലദേശിനെതിരായ പരമ്പരകൾക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. നവംബർ 18നാണ് കിവീസിനെതിരായ ആദ്യ ട്വന്റി20 മത്സരം. 20, 22 തീയതികളിൽ മറ്റു ടി20 മത്സരങ്ങൾ. നവംബർ 25, 27, 30 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.

English Summary: ‘Sanju is a great talent and he is in our scheme of things’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com