ADVERTISEMENT

മെൽബൺ ക്രിക്കറ്റ് മൈതാനത്ത് പാക്കിസ്ഥാന് കിരീടം നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. അന്ന് പക്ഷേ വില്ലനായത് പരമ്പരാഗത വൈരികളായ ഇന്ത്യയായിരുന്നു. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് വിസ്‌ഡൻ അൽമനാക് വിശേഷിപ്പിച്ച സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിലുള്ള 1985ലെ ഇന്ത്യൻ ടീമിനെയാണ് അന്ന് വിജയം പുൽകിയത്. 1985ൽ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പ് ഫൈനലിലായിരുന്നു ആ തോൽവി. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയാ സംസ്ഥാനത്തിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ചാണ് ഏഴു രാജ്യങ്ങളെ പങ്കെടുപ്പിച്ച് ലോകക്രിക്കറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്. പ്രശസ്‌തരായ ബെൻസൺ ആൻഡ് ഹെഡ്‌ജസ് കമ്പനിയായിരുന്നു സ്‌പോൺസർമാർ. 1985 ഫെബ്രുവരി 17നാണ് ടൂർണമെന്റിന് തുടക്കമായത്. അന്ന് ലോകകപ്പ് ജേതാക്കൾ എന്ന നിലയിൽ ഇന്ത്യ ക്രിക്കറ്റ് ശക്‌തിയായി മാറിയിരുന്നെങ്കിലും വെസ്‌റ്റിൻഡീസിനായിരുന്നു ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. പ്രാഥമിക റൗണ്ടിൽ ഇന്ത്യ നേരിട്ട മൂന്നു രാജ്യങ്ങളെയും നല്ല മാർജിനിൽത്തന്നെ പരാജയപ്പെടുത്തി. സെമിയിൽ ന്യൂസീലൻഡായിരുന്നു എതിരാളികൾ. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലെത്തി. രണ്ടാം സെമിയിൽ പാക്കിസിസ്‌ഥാൻ വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നു. രാഷ്‌ട്രീയ പ്രാധാന്യമുള്ള യുദ്ധം എന്നാണ് ഓസ്‌ട്രേലിയൻ പത്രങ്ങൾ ഫൈനലിനെ വിശേഷിപ്പിച്ചത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com