ജന്മദിനാഘോഷത്തിനിടെ വീണു പരുക്കേറ്റു; മാക്സ്‍വെല്ലിനു ശസ്ത്രക്രിയ, വൻ മത്സരങ്ങൾ നഷ്ടമാകും

Glenn Maxwell (Photo by Paul ELLIS / AFP)
ഗ്ലെൻ മാക്സ്‌വെൽ (Photo by Paul ELLIS / AFP)
SHARE

മെ‍ൽബൺ ∙ സുഹൃത്തിന്റെ 50–ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണു പരുക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ പര്യടനം ഉൾപ്പെടെയുള്ള വൻ മത്സരങ്ങൾ നഷ്ടമാകും. ഇടംകാലിനു പരുക്കേറ്റ മുപ്പത്തിനാലുകാരൻ താരത്തെ ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേനയാക്കി.

വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മാക്സ്‌വെലിനു പകരം സീൻ ആബട്ടിനെ ഉൾപ്പെടുത്തി. ഡിസംബർ 13ന് ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗും താരത്തിനു നഷ്ടമാകും.

English Summary: Glenn Maxwell suffers broken leg in freak accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS