‘ടീം ഇന്ത്യ ഭയമില്ലാതെ കളിക്കണം’; എം.എസ്. ധോണി തിരിച്ചുവരുന്നു, എന്താകും ചുമതല?

ms-dhoni
മഹേന്ദ്രസിങ് ധോണി (ട്വിറ്റർ ചിത്രം)
SHARE

മുംബൈ∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ട് ടീമിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നു സൂചന. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ ടീമിന്റെ ഭാഗമാക്കാൻ ബിസിസിഐ ശ്രമിക്കുന്നതായാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ട്വന്റി20 ലോകകപ്പു പോലുള്ള ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യയെ ഭയമില്ലാതെ കളിക്കാൻ പ്രാപ്തരാക്കാൻ ധോണിയെത്തുമെന്നാണു റിപ്പോർട്ടുകൾ‌. അതേസമയം ഇന്ത്യൻ ടീമിൽ എന്തു ചുമതലയായിരിക്കും ധോണിക്കു നൽകുകയെന്നു വ്യക്തമല്ല.

ഓസ്ട്രേലിയയിൽ നടന്ന 2022 ട്വന്റി20 ലോകകപ്പിലും യുഎഇയിലെ കഴിഞ്ഞ വർഷത്തെ ലോകകപ്പിലും ഇന്ത്യ ‘കരുതലോടെ’യാണു കളിച്ചതെന്നു വ്യാപക വിമർശ‌നമുയർന്നിരുന്നു. ഓരോ പന്തിലും റണ്ണൊഴുകേണ്ട ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റർമാർ വളരെയേറെ ഭയത്തോടെയാണു കളിക്കുന്നതെന്നായിരുന്നു വിമർശനം. ട്വന്റി20 ലോകകപ്പിലെ ബാറ്റിങ് പവർപ്ലേയിൽ ഇന്ത്യ 40 റൺസിനു മുകളില്‍ നേടിയത് ഒരു മത്സരത്തിൽ മാത്രമാണ്. ട്വന്റി20യിൽ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ. രാഹുലുമാണ് ഇന്ത്യ സ്കോറിങ്ങിൽ പിന്നോട്ടു പോകാൻ കാരണമെന്നും വിമർശനമുയർന്നു.

ലോകകപ്പിൽനിന്നു പുറത്തായതിനു പിന്നാലെയാണ് ട്വന്റി20 ടീമിൽ അഴിച്ചുപണികൾ നടത്താൻ ബിസിസിഐ ഒരുങ്ങുന്നത്. ‘‘ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യയിൽ ഭയരഹിതമായ ക്രിക്കറ്റ് ഒരുക്കാൻ ധോണിയെ കൊണ്ടുവരാൻ ബിസിസിഐയ്ക്കകത്ത് തുടർച്ചയായ ചർച്ചകൾ നടക്കുന്നു’’ വെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

English Summary: BCCI keen on bringing MS Dhoni on board to instill fearless brand of cricket in Team India's T20I side - Reports

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA