ADVERTISEMENT

നേപ്പിയർ ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരം ടൈയിൽ അവസാനിച്ചു. ഇന്ത്യയുടെ ചേസിങ്ങിനിടെ മഴയെത്തിയതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇതോടെ 1–0ന് ഇന്ത്യ സ്വന്തമാക്കി. കിവീസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലിന് 75 എന്ന സ്കോറിൽ നിൽക്കെയാണ് മഴയെത്തിയത്. ഈ സമയം മഴനിയമപ്രകാരം ജയിക്കാൻ 76 റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. 75 റണ്‍സ് ആയതിനാൽ മത്സരം ടൈയാകുകയായിരുന്നു.

മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് 19.4 ഓവറിൽ പത്തു വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. സ്കോർ 13ൽ നിൽക്കുമ്പോൾ ഓപ്പണർ ഇഷാൻ കിഷനെ( 11 പന്തിൽ 10) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ തന്നെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തി( 5 പന്തിൽ 11)നെയും നഷ്ടമായത് ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരമായി.

കഴിഞ്ഞ മത്സരത്തിൽ സെഞ്ചറിയുമായി തിളങ്ങിയ സൂര്യകുമാർ യാദവ് ഇത്തവണ 13 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ പൂജ്യനായി മടങ്ങിയപ്പോൾ 18 പന്തിൽ 30 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. കിവീസിനായി ടിം സൗത്തി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ആദം മിൻനെയും ഇഷ് സോദിയും ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

∙ തിളങ്ങി അർഷ്ദീപും സിറാജും

അർഷ്ദീപ് സിങ്ങിന്റെയും മുഹമ്മദ് സിറാജിന്റെയും കിടിലൻ ബോളിങ്ങാണ് കിവീസിനെ 160 റൺസിൽ ഒതുക്കിയത്. അർഷ്ദീപ് 37 റൺസ് വഴങ്ങി നാലു വിക്കറ്റും മുഹമ്മദ് സിറാജ് 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റും സ്വന്തമാക്കി. മഴ മൂലം വൈകി ആരംഭിച്ച് മത്സരത്തിൽ തുടക്കത്തിൽ തന്നെ കിവീസിന് ഫിൻ അലനെ ( 4 പന്തിൽ 3) നഷ്ടമായി. എന്നാൽ ഡിവോൻ കോൺവേ ( 49 പന്തിൽ 59)യുടെയും ഗ്ലെൻ ഫിലിപ്സി( 33 പന്തിൽ 54) അർധസെഞ്ചറിയുടെ മികവിൽ കിവീസ് പിടിച്ചുകയറി.

മാർക് ചാംപ്മാൻ ( 12 പന്തിൽ 12), ഡാരിയൽ മിത്തൽ (5 പന്തിൽ 10) എന്നിവരാണ് കിവീസ് നിരയിൽ രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ആദം മിൻനെ, ജെയിംസ് നീഷം, ഇഷ് സോദി എന്നിവർ പൂജ്യരായി മടങ്ങിയപ്പോൾ ക്യാപ്റ്റൻ ടിം സൗത്തി ആറു റൺസും മിച്ചൽ സാന്റിനർ ഒരു റണ്ണും നേടി. ഇന്ത്യയ്ക്കായി ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി.

English Summary : India vs New Zealand third T20 match 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com